കേരളം

kerala

ETV Bharat / bharat

ജൂലൈയിൽ 22 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രം - കൊവിഡ് വാർത്ത

തിങ്കളാഴ്‌ച വരെ രാജ്യത്തുടനീളം 85 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്‌തു.

Covid vaccine doses  Vaccine availability in india  Vaccine availability in delhi  Covid vaccine  Covid vaccine latest news  vaccine supply  covid vaccine supply  Dr N.K. Arora  National Technical Advisory Group on Immunisation in India  NTAGI  വാക്‌സിൻ  വാക്സിനേഷൻ  കേന്ദ്രസർക്കാർ  വാക്സിനേഷൻ നയം  vaccination policy  എൻ കെ അറോറ  nk arora  covid vaccination  covid vaccination  vaccine news  covid news  കൊവിഡ് വാർത്ത  വാക്സിനേഷൻ വാർത്ത
ജൂലൈയിൽ 20 മുതൽ 22 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുമെന്ന് കേന്ദ്രം

By

Published : Jun 22, 2021, 5:48 PM IST

ന്യൂഡൽഹി : ജൂലൈയിൽ 20 മുതൽ 22 കോടി ഡോസ് വാക്‌സിൻ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പ്രതിദിനം 1.25 കോടി കൊവിഡ് വാക്സിൻ ഡോസുകൾ നൽകാനുള്ള ശേഷി രാജ്യത്തിനുണ്ടെന്ന് വ്യക്തമാക്കിയ കേന്ദ്രം ആശങ്കപ്പെടേണ്ടതില്ലെന്നും അറിയിച്ചു.

തിങ്കളാഴ്‌ച വരെ രാജ്യത്തുടനീളം 85 ലക്ഷം ഡോസ് വാക്‌സിൻ നൽകി. പ്രതിദിനം കുറഞ്ഞത് ഒരു കോടി ആളുകൾക്ക് വാക്സിനേഷൻ നൽകുകയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം.

Also Read:പ്രതിദിന കൊവിഡ് വാക്‌സിനേഷൻ ചാർട്ടിൽ മധ്യപ്രദേശ് ഒന്നാമത്

ആ ലക്ഷ്യം ഏളുപ്പത്തിൽ കൈവരിക്കാനും രാജ്യത്തിന് കഴിയുമെന്നും രോഗപ്രതിരോധ കുത്തിവയ്‌പ്പ് സംബന്ധിച്ച ദേശീയ സാങ്കേതിക ഉപദേശക സംഘം ചെയർപേഴ്‌സൺ ഡോ. എൻ.കെ. അറോറ അറിയിച്ചു.

കൂടാതെ മലയോര മേഖലകളും ആദിവാസി മേഖലകളും ഉൾപ്പെടെ രാജ്യത്തിന്‍റെ എല്ലാ കോണുകളിലേക്കും വാക്‌സിൻ എത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

ABOUT THE AUTHOR

...view details