കേരളം

kerala

ETV Bharat / bharat

'എന്തൊരു നാണക്കേട്'; പാഠപുസ്‌തകത്തിൽ നിന്ന് മൗലാന ആസാദിനെ നീക്കം ചെയ്‌ത നടപടിക്കെതിരെ ശശി തരൂർ - Shashi Tharoor

എൻസിഇആർടിയുടെ പതിനൊന്നാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്‌തകത്തിൽ നിന്നാണ് മൗലാന അബുൽ കലാം ആസാദിന്‍റെ പേര് പരാമർശിക്കുന്ന ഭാഗം നീക്കം ചെയ്‌തത്

ശശി തരൂർ  മൗലാന ആസാദ്  എൻസിഇആർടി  പാഠപുസ്‌തകത്തിൽ നിന്ന് മൗലാന ആസാദിനെ നീക്കി  തരൂർ  Maulana Azad references from NCERT textbook  removal of Maulana Azad from NCERT textbook  പ്രിയങ്ക ചതുർവേദി  Shashi Tharoor  Maulana Azad
ശശി തരൂർ

By

Published : Apr 14, 2023, 4:36 PM IST

ഹൈദരാബാദ്:നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി) 11-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്‌തകത്തിൽ ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുൽ കലാം ആസാദിനെ പരാമർശിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്‌ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ. 'എന്തൊരു നാണക്കേട്' എന്നാണ് തരൂർ ട്വിറ്ററിൽ കുറിച്ചത്.

'എന്തൊരു നാണക്കേട്. ചരിത്ര വിവരണത്തിൽ അവഗണിക്കപ്പെട്ട കണക്കുകൾ ചേർക്കുന്നതിൽ എനിക്ക് എതിർപ്പില്ല. പക്ഷേ ആളുകളെ, പ്രത്യേകിച്ച് തെറ്റായ കാരണങ്ങളാൽ ഇല്ലാതാക്കുന്നത് നമ്മുടെ വൈവിധ്യമാർന്ന ജനാധിപത്യത്തിനും അതിന്‍റെ ചരിത്രപരമായ ചരിത്രത്തിനും യോഗ്യമല്ല', തരൂർ ട്വിറ്ററിൽ കുറിച്ചു. അതേസമയം മൗലാന അബുൽ കലാം ആസാദിന്‍റെ പേര് പുസ്‌തകത്തിൽ നിന്ന് നീക്കം ചെയ്‌ത നടപടിയിൽ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്‌തകത്തിലെ ആദ്യത്തെ അധ്യായമായ, ‘ഭരണഘടന- എന്തുകൊണ്ട് എങ്ങനെ’ എന്ന തലക്കെട്ടിലുള്ള പാഠ ഭാഗത്തിൽ നിന്നാണ് ആസാദിന്‍റെ പേര് ഒഴിവാക്കിയത്. കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലി കമ്മിറ്റി യോഗങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്‌റു, രാജേന്ദ്ര പ്രസാദ്, മൗലാന അബുള്‍ കലാം ആസാദ്, സര്‍ദാര്‍ പട്ടേല്‍, ബി.ആര്‍ അംബേദ്‌കര്‍ തുടങ്ങിയവരാണ് പതിവായി അധ്യക്ഷത വഹിക്കുക എന്ന വരിയിൽ നിന്നാണ് ആസാദിന്‍റെ പേര് ഒഴിവാക്കിയത്.

കൂടാതെ സ്വയംഭരണാധികാരം നിലനിര്‍ത്തുമെന്ന ഉറപ്പിലാണ് ജമ്മുകശ്‌മീര്‍ ഇന്ത്യയില്‍ ലയിച്ചതെന്ന പരാമര്‍ശങ്ങളും നീക്കം ചെയ്‌തിട്ടുണ്ട്. അതേസമയം സിലബസ് പരിഷ്‌കരണത്തിന്‍റെ ഭാഗമായാണ് പുതിയ മാറ്റം എന്നാണ് എൻസിഇആർടി അറിയിച്ചിരിക്കുന്നത്. നേരത്തെ മുഗൾ ഭരണകാലം, മഹാത്മാഗാന്ധിയുടെ വധം, ആർഎസ്‌എസിന്‍റെ നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയ സംബന്ധിച്ച ഭാഗങ്ങളും പുസ്‌തകത്തിൽ നിന്ന് നീക്കം ചെയ്‌തിരുന്നു.

ഭാവി തലമുറ പഠിക്കുന്നത് മതഭ്രാന്ത്: ഇന്നത്തെ തലമുറ പഠിക്കുന്നത് ഇപ്പോഴത്തെ ലജ്ജാകരമായ മതഭ്രാന്തിനെ പറ്റിയാണെന്ന് രാജ്യസഭ എംപിയും ശിവസേന നേതാവുമായ പ്രിയങ്ക ചതുർവേദിയും ട്വീറ്റ് ചെയ്‌തു. 'രാജ്യത്തിന്‍റെ ആദ്യ വിദ്യാഭ്യാസ മന്ത്രിയെ കുറിച്ച് ഭാവി തലമുറ പഠിക്കില്ല. അവർ തീർച്ചയായും പഠിക്കുന്നത് ഇപ്പോഴത്തെ ഭരണകാലത്തെ ലജ്ജാകരമായ മതഭ്രാന്താണ്. പ്രധാനമന്ത്രി പറഞ്ഞു കൊണ്ടിരിക്കുന്ന വസുധൈവ കുടുംബകത്തെ ഉൾക്കൊള്ളുന്ന മതമല്ല ഇത്', ചതുർവേദിയും ട്വീറ്റ് ചെയ്‌തു.

മുസ്‌ലിം ചരിത്രങ്ങളെ ഇല്ലാതാക്കുന്ന നടപടിയാണിതെന്ന് ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗണ്‍സിലും ആരോപിച്ചു. 'അദ്ദേഹം ഒരു സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. എന്നാൽ മൗലാന അബുൽ കലാം ആസാദിനെക്കുറിച്ചുള്ള പരാമർശം ബിജെപി സർക്കാർ പരിഷ്‌കരിച്ച പൊളിറ്റിക്കൽ സയൻസ് പാഠപുസ്‌തകത്തിൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്. ഇത് മുസ്‌ലിം ചരിത്രത്തെ പാഠപുസ്‌തകങ്ങളിൽ നിന്ന് ഇല്ലാതാക്കുന്നു!' ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ ട്വീറ്റിൽ പറഞ്ഞു.

ലജ്ജാകരമെന്ന് ഇർഫാൻ ഹബീബ്: അവസാനം വരെ ഐക്യ ഇന്ത്യക്ക് വേണ്ടി പോരാടിയ നേതാവിന്‍റെ പേര് പാഠപുസ്‌തകത്തിൽ നിന്ന് നീക്കം ചെയ്‌ത നടപടി ലജ്ജാകരമെന്നാണ് ചരിത്രകാരൻ എസ് ഇർഫാൻ ഹബീബ് ട്വീറ്റ് ചെയ്‌തത്. ന്യൂനപക്ഷ വിദ്യാര്‍ഥികളെ ഉന്നതപഠനത്തിന് സഹായിക്കാനായി 2009-ല്‍ ആസാദിന്‍റെ പേരില്‍ ആരംഭിച്ച ഫെലോഷിപ്പും കേന്ദ്രം നിര്‍ത്തലാക്കിയിട്ടുണ്ടെന്നും ഇര്‍ഫാന്‍ ഹബീബ് ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details