ഹൈദരാബാദ് :തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ്‌യുടെ Vijay, റിലീസിനൊരുങ്ങുന്ന 'ലിയോ'യിലെ Leo, 'നാ റെഡി' Naa Ready song, എന്ന ഗാനം അടുത്തിടെയാണ് പുറത്തിറങ്ങിയത്. സിഗരറ്റ് ഉപഭോഗത്തെ പ്രോത്സാഹിപ്പിച്ചതിന്‍റെ പേരിൽ 'ലിയോ'യിലെ 'നാ റെഡി'ക്ക് നേരെ വിമർശനങ്ങൾ ഉയരുകയാണ്. വായിൽ സിഗരറ്റുമായി നൃത്തം ചെയ്യുന്ന വിജയ്‌യെയാണ് ഗാനരംഗത്തിൽ കാണാനാവുക.
ഇതിന്‍റെ പേരില്‍ നടന്‍ വിജയ്‌ക്കെതിരെ കേസ് എടുത്തു. നാർക്കോട്ടിക്‌സ് കൺട്രോൾ ആക്‌ട് Narcotics Control Act പ്രകാരമാണ് നടപടി. വിജയ്‌യുടെ ജന്മദിനത്തോടനുബന്ധിച്ച് ജൂൺ 22നാണ് 'ലിയോയിലെ 'നാ റെഡി' പുറത്തിറങ്ങിയത്.
'ലിയോ'യുടെ ടീസറും ഫസ്‌റ്റ് ലുക്കും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് ശേഷമാണ് വിജയ് ആരാധകര്‍ക്ക് ജന്മദിന സമ്മാനമായി പാര്‍ട്ടി ഗാനം എത്തിയത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആണ്.
വിവാദങ്ങള്‍ക്കിടയിലും ഗാനം യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്താണ് 'നാ റെഡി' ഗാനം. വിജയ് ആരാധകര്‍ക്ക് നാ റെഡിയോടും വിജയ്‌യോടും വലിയ സ്‌നേഹമാണ്.
വായിൽ സിഗരറ്റുമായി വലിയൊരു നൃത്തസംഘത്തിനൊപ്പം ചുവടുകൾ വയ്‌ക്കുന്ന വിജയ്‌യെയാണ് 'നാ റെഡി'യില്‍ കാണാനാവുക. നർത്തകനെന്ന നിലയിൽ വിജയ്‌യുടെ പ്രാഗത്ഭ്യം പ്രകടമാക്കുന്ന ഈ ഗാനം തീര്‍ത്തും ആകർഷകമാണ്. ഗാനത്തിന്‍റെ ചിത്രീകരണത്തിനിടെ സെറ്റിൽ നിന്നുള്ള ബിടിഎസ് നിമിഷങ്ങളും 'നാ റെഡി'യില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംവിധായകന്‍ ലോകേഷ് കനകരാജ് Lokesh Kanagaraj, ആണ് ഗാനം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു. 'നാ റെഡി ഇപ്പോൾ നിങ്ങളുടേതാണ്! ഇന്നത്തെ ദിവസം അവിസ്‌മരണീയമാക്കിയതിന് നന്ദി, വിജയ്'.
ഒരു ഗ്യാങ്സ്‌റ്റർ ഡ്രാമയായാണ് 'ലിയോ' കണക്കാക്കപ്പെടുന്നത്. ദളപതി വിജയ്‌യുടെ 67-ാമത് ചിത്രം കൂടിയാണിത്. കൂടാതെ ലോകേഷ് കനകരാജ് സൃഷ്‌ടിച്ച ആക്ഷൻ-ക്രൈം ത്രില്ലർ യൂണിവേഴ്‌സായ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ Lokesh Cinematic Universe (LCU), ഭാഗമാണ് 'ലിയോ'. വിജയ്‌യും ലോകേഷ് കനകരാജും ഇതാദ്യമായല്ല ഒന്നിച്ചെത്തുന്നത്. നേരത്തെ 'മാസ്‌റ്ററി'ലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു.
തൃഷ കൃഷ്‌ണന്‍ ആണ് സിനിമയില്‍ വിജയ്‌യുടെ നായികയായെത്തുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് വിജയ്‌യും തൃഷയും ഒന്നിച്ചെത്തുന്നത്. 'ലിയോ'യിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ് ബോളിവുഡ് താരം സഞ്ജയ് ദത്ത്. പ്രതിനായകനായാണ് ചിത്രത്തില്‍ സഞ്ജയ് ദത്ത് വേഷമിടുന്നത് എന്നാണ് സൂചന.
Also Read:പിറന്നാള്‍ ട്രീറ്റ് ; വിജയ്‌യുടെയും അനിരുദ്ധിന്‍റെയും ശബ്‌ദത്തില്‍ നാ റെഡി ; ചുവടുവച്ചത് 500 നര്‍ത്തകര്‍ക്കൊപ്പം
മലയാളി താരം മാത്യു തോമസും സിനിമയുടെ ഭാഗമാകും. കൂടാതെ ഗൗതം വാസുദേവ് മേനോൻ, അർജുൻ, മിഷ്‌കിൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, സാൻഡി മാസ്‌റ്റര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കും. ഒക്ടോബർ 19നാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ 'ലിയോ' പ്രദര്‍ശനത്തിനെത്തുന്നത്. പ്രധാനമായും തമിഴില്‍ ഒരുങ്ങുന്ന ചിത്രം തെലുഗു, കന്നട, ഹിന്ദി എന്നീ ഭാഷകളിലും റിലീസിനെത്തും.