ന്യൂഡല്‍ഹി :ഗുരീന്ദർ സിങ്ങിനും ബുട്ട സിങ് ഷാദിപൂരിനും സഹ ഗ്രാമീണർക്കും ഒരു വർഷത്തിലേറെയായി സിംഗു അതിർത്തിയിലെ 2,400 ചതുരശ്ര അടി കൂടാരമായിരുന്നു വീട്. വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ഇവര്‍ ഇവിടെ എത്തിയത്. വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കിയതിന്‍റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്‌ച രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് കൂടാരം അഴിച്ചെങ്കിലും സമരത്തിന്‍റെ ഓർമയ്‌ക്കായി പഞ്ചാബ് ഭട്ടിൻഡയിലെ ഗ്രാമത്തിൽ മറ്റൊന്ന് നിര്‍മിക്കുമെന്ന് ഇവര്‍ പറയുന്നു.
Singhu Border : സർക്കാർ കാർഷിക നിയമങ്ങൾ റദ്ദാക്കുകയും കര്‍ഷകരുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്‌തതിനെ തുടർന്ന് ശനിയാഴ്‌ച കർഷകർ ഡൽഹി അതിർത്തിയിലെ തങ്ങളുടെ പ്രതിഷേധ സ്ഥലങ്ങൾ വിടാൻ ഒരുങ്ങുമ്പോൾ, പിന്നിട്ട കഠിനമായ പോരാട്ടത്തിന്‍റെ ആവേശത്തില്‍ തന്നെയാണ് ഇവര്‍. ഗുരീന്ദർ സിങ്ങും, ബുട്ട സിങ് ഷാദിപൂരും തങ്ങളുടെ ഗ്രാമത്തിലെ 500 പേരുമായി കഴിഞ്ഞ വർഷം നവംബർ 26 ന് സിംഗു അതിർത്തിയിൽ എത്തിയപ്പോൾ വെറും നിലത്തായിരുന്നു ഉറങ്ങിയത്. ഏതാനും മാസങ്ങൾക്കുള്ളിൽ ഇരുവരും ചേർന്ന് 2,400 ചതുരശ്ര അടിയിൽ മൂന്ന് മുറികളും ഒരു കുളിമുറിയും മീറ്റിംഗ് ഏരിയയും ഉള്ള ഒരു താത്കാലിക കൂടാരം നിർമിച്ചു.