കേരളം

kerala

വിദേശ വിദ്യാർഥിനിയുടെ മരണം; കർണാടകയിലെ ഗീതം സര്‍വകലാശാല കാമ്പസിൽ സംഘര്‍ഷം

കെട്ടിടത്തിന്റെ അരികിലെ ഷീറ്റിൽ വീണ വസ്ത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് പൊലീസ്

By

Published : Apr 28, 2022, 2:14 PM IST

Published : Apr 28, 2022, 2:14 PM IST

Tension prevails at GITAM University in Bengaluru as Ugandan student falls to death  The victim was identified as Haseena  24-year-old student from Uganda  enrolled in the final year of an engineering course  a group of students vandalised the college and hostel buildings  വിദേശ വിദ്യാർത്ഥിനിയുടെ മരണം; കർണാടകയിലെ ഗീതം സര്‍വ്വകലാശാല കാമ്പസിൽ സംഘര്‍ഷം
വിദേശ വിദ്യാർത്ഥിനിയുടെ മരണം

ബംഗളൂരു റൂറല്‍: കർണാടകയിലെ ഗീതം സര്‍വകലാശാല കാമ്പസിൽ വിദേശ വിദ്യാർഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി. ബുധനാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഉഗാണ്ടയിൽ നിന്നുള്ള എഞ്ചിനീയറിംഗ് അവസാന വർഷ വിദ്യാര്‍ഥിനി ഹസീനയാണ് (24) താമസിക്കുന്ന കെട്ടിടത്തിന്‍റെ ആറാം നിലയിൽ നിന്ന് വീണ് മരിച്ചത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം.

സംഭവത്തില്‍ രോഷാകുലരായ വിദ്യാര്‍ഥികള്‍ കോളജും ഹോസ്റ്റലും അടിച്ചു തകർത്തു. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. കെട്ടിടത്തിന്റെ അരികിലെ ഷീറ്റിൽ വീണ വസ്ത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ദൊഡ്ഡബല്ലാപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Also Read ബിഹാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരത്തിന്‍റെ അടുത്ത സുഹൃത്തും മരിച്ച നിലയില്‍

For All Latest Updates

ABOUT THE AUTHOR

...view details