ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല തകര്‍ന്നുണ്ടായ ദുരന്തത്തിന് പിന്നാലെ ജോഷിമഠിലെ റെയ്‌നിയില്‍ പൊടുന്നനെ രൂപംകൊണ്ട തടാകം നിരീക്ഷിച്ച് വരികയാണെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. പ്രളയജലത്തിനൊപ്പം അടിഞ്ഞ അവശിഷ്ടങ്ങള്‍ ഋഷിഗംഗയുമായി ബന്ധിപ്പിക്കുന്ന നദിയില്‍ കുന്നുകൂടിയാണ് തടാകം രൂപം കൊണ്ടത്. ഈ തടാകം തകര്‍ന്നാല്‍ താഴ്‌വരയില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. തടാകം റൗന്തി ഗഢ്- ഋഷിഗംഗ നദീസംഗമത്തിലാണെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജാഗ്രത തുടരണമെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആശങ്കയായി പുതിയ തടാകം; നിരീക്ഷിക്കുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി - ത്രിവേന്ദ്ര സിംഗ് റാവത്ത്
പ്രളയജലത്തിനൊപ്പം അടിഞ്ഞ അവശിഷ്ടങ്ങള്‍ ഋഷിഗംഗയുമായി ബന്ധിപ്പിക്കുന്ന നദിയില്‍ കുന്നുകൂടിയാണ് തടാകം രൂപം കൊണ്ടത്. ഇത് തകര്‍ന്നാല്‍ താഴ്‌വരയില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.
ആശങ്കയായി പുതിയ തടാകം; നിരീക്ഷിക്കുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
400 മീറ്റര്‍ നീളത്തിലുള്ള തടാകത്തിന്‍റെ ആഴം സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാരിന്‍റെ കൈവശമില്ലെന്നും റാവത്ത് പറഞ്ഞു. എത്രത്തോളം ജലം ഉള്‍ക്കൊള്ളാന്‍ തടാകത്തിന് കഴിയുമെന്നും കണ്ടെത്താനായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശാസ്ത്രജ്ഞരുടെ സംഘത്തെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ റിഷിഗംഗയുടെ തീരങ്ങളില്‍ സന്ധ്യയ്ക്ക് ശേഷം പോകരുതെന്ന് ചമോലി ജില്ല ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.
Last Updated : Feb 13, 2021, 8:58 PM IST