ഹൈദരാബാദ്:തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ പോലീസ് ഹോം ഗാർഡിനെ മർദിക്കുകയും തടങ്കലിലാക്കിയതിനും വ്യാപാരിയടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ. കനകയ്യ എന്ന പൊലീസ് ഹോം ഗാർഡിനാണ് ഈ ദുരവസ്ഥ.
തെലങ്കാനയിൽ ഹോം ഗാർഡിന് മർദനം; മൂന്ന് പേർ പൊലീസ് പിടിയിൽ - തെലങ്കാന
പതഞ്ചേരുവിലെ വ്യാപാരിയായ ദേവിലാൽ ഗുപ്തയടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
തെലങ്കാനയിൽ ഹോം ഗാർഡിന് മർദനം; മൂന്ന് പേർ പൊലീസ് പിടിയിൽ
കനകയ്യ പതഞ്ചേരുവിലെ വ്യാപാരിയായ ദേവിലാൽ ഗുപ്തക്ക് ഒരു കേസുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകാനെത്തുകയും തുടർന്ന് വ്യാപാരിയും കൂട്ടാളികളും ഇയാളെ മർദിക്കുകയുമായിരുന്നുവെന്ന് പതഞ്ചേരു സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. തുടർന്ന് പതഞ്ചേരു പൊലീസ് സംഭവ സ്ഥലത്തെത്തി ബിസിനസുകാരനായ ദേവിലാലിനെയും മൂന്ന് കൂട്ടാളികളെയും അറസ്റ്റ് ചെയ്തു.
Also read: ജമ്മു കശ്‌മീരിൽ തീപിടിത്തം; നിരവധി വീടുകൾ കത്തി നശിച്ചു