ഹൈദരാബാദ്:തെലങ്കാന ആരോഗ്യമന്ത്രി എട്‌ല രാജേന്ദറിന് എതിരായ ഭൂമി കൈയേറ്റ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. ചീഫ് സെക്രട്ടറി സോമേഷ് കുമാറിനാണ് അന്വേഷണ ചുമതല. ആരോപണങ്ങള്‍ പരിശോധിച്ച് മേഥക് ജില്ലാ കലക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടാനാണ് നിര്‍ദേശം. ആരോപണങ്ങളില്‍ പ്രാഥമിക പരിശോധന നടത്താന്‍ വിജിലന്‍സ് ഡിജിപി പൂര്‍ണചന്ദ്ര റാവുവിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെലങ്കാനയിലെ കൈയേറ്റ വിവാദം; കോഴിക്കച്ചവടമെന്ന് മന്ത്രി; അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി - ചന്ദ്രശേഖര്‍ റാവു
മന്ത്രിക്കെതിരെ കൈയേറ്റ ആരോപണവുമായി കര്‍ഷകര്‍. അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറിക്കും വിജിലന്‍സിനും നിര്‍ദേശം.
മേഥക് ജില്ലയിലെ അച്ചംപേട്ടിലെ ചില കര്‍ഷകരാണ് സംസ്ഥാന മന്ത്രിക്കെതിരെ ഭൂമി കൈയേറ്റ ആരോപണങ്ങളുമായി രംഗത്തെത്തിയത്. രാജേന്ദറിന്‍റെ ആളുകള്‍ സമ്മര്‍ദം ചെലുത്തി ഭൂമി പിടിച്ചെടുത്തെന്നാണ് ആരോപണം. അതേസമയം എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണ് മന്ത്രി. വര്‍ഷങ്ങളായി കോഴിക്കച്ചവടം നടത്തുന്ന തനിക്ക് നിയമവിരുദ്ധമായ യാതൊരു ഇടപാടുകളുമില്ലെന്നാണ് എട്‌ല രാജേന്ദര്‍ വാദിക്കുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്ക് മുന്നില്‍ വീഴില്ലെന്ന് പറയുന്ന രാജേന്ദര്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെടുന്നുണ്ട്.