ഹൈദരാബാദ്: തെലങ്കാനയിൽ ഇന്ന് 5,892 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 9,122 പേർക്ക് രോഗം ഭേദമായി. വൈറസ് ബാധിച്ച് 46 പേർ മരിച്ചു. സംസ്ഥാനത്ത് സജീവ രോഗ ബാധിതരുടെ എണ്ണം 73,851ആണ്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,81,640 ആയപ്പോൾ 2,625 ആളുകളാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. 4,05,164 പേർ ഇതുവരെ രോഗമുക്തരായി.
തെലങ്കാനയിൽ 5,892 പേർക്ക് കൂടി കൊവിഡ്
വൈറസ് ബാധിച്ച് 46 പേർ മരിച്ചു. സംസ്ഥാനത്ത് സജീവ രോഗ ബാധിതരുടെ എണ്ണം 73,851ആണ്.
കൂടുതൽ വായനയ്‌ക്ക്:രണ്ടാം ദിവസവും നാല് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ
സംസ്ഥാനത്ത് 79.8 ശതമാനം കേസുകളിലും രോഗ ലക്ഷണങ്ങളില്ലാത്തതാണ്. 20.2 ശതമാനം കേസുകള്‍ രോഗലക്ഷണങ്ങളോട് കൂടിയാണ് റിപ്പോർട്ട് ചെയ്തത്. തെലങ്കാനയിലെ വീണ്ടെടുക്കൽ നിരക്ക് 84.12 ശതമാനവും മരണനിരക്ക് 0.54 ശതമാനവുമാണ്. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനില്‍ (ജിഎച്ച്എംസി) കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,104 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രംഗ റെഡ്ഡിയിൽ 443, മേഡൽ മൽക്കജിഗിരിയിൽ 378പേർക്കും രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച 76,047 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 1,34,23,123 ആയി.