കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ പുതുതായി 1,440 കൊവിഡ് കേസുകൾ; അഞ്ച് മരണം

തെലങ്കാനയിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 2,50,331 ആയി ഉയർന്നു.

1
1

By

Published : Nov 8, 2020, 11:48 AM IST

Updated : Nov 8, 2020, 12:22 PM IST

ഹൈദരാബാദ്:തെലങ്കാനയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി 1,440 പോസിറ്റീവ് കേസുകളും 5 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം വൈറസ് കേസുകളുടെ എണ്ണം 2,50,331 ആയി ഉയർന്നു. 1,377 രോഗികളാണ് ഇതുവരെ രോഗത്തിന് കീഴങ്ങിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,481 ആളുകൾ രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ തെലങ്കാനയിൽ ഇതുവരെ മൊത്തം 2,29,064 പേർ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചു. സംസ്ഥാനത്ത് ക്വാറന്റൈനിൽ കഴിയുന്നവരുടെ എണ്ണം 17,135 ആണ്. കഴിഞ്ഞ ദിവസം 42,673 സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കിയതോടെ സംസ്ഥാനത്ത് മൊത്തം 46,18,470 സാമ്പിളുകളാണ് കൊവിഡ് പരിശോധനക്ക് അയച്ചത്.

Last Updated : Nov 8, 2020, 12:22 PM IST

ABOUT THE AUTHOR

...view details