ഹൈദരാബാദ് : തെലങ്കാനയില്‍ 24 മണിക്കൂറിനിടെ 3,308 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 551035 ആയി ഉയര്‍ന്നു. 21പേര്‍ കൂടി മരിച്ചതോടെ ജീവന്‍ നഷ്ടമായവരുടെ ആകെ എണ്ണം 3106 ആയതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
തെലങ്കാനയില്‍ 24 മണിക്കൂറിനിടെ 3308 കൊവിഡ് ബാധിതര്‍ ; 21 മരണം - 3308 കൊവിഡ് ബാധിതര്‍
സംസ്ഥാനത്ത് മരണനിരക്ക് 0.56 ശതമാനമാനവും വീണ്ടെടുക്കൽ നിരക്ക് 91.64 ശതമാനവുമാണ്.
തെലങ്കാനയില്‍ 24 മണിക്കൂറിനിടെ 3308 കൊവിഡ് ബാധിതര്‍; 21 മരണങ്ങളും
Read Also…….തെലങ്കാനയിൽ ലോക്ക്‌ഡൗൺ നിരീക്ഷണത്തിനായി ഡ്രോൺ ക്യാമറയുമായി സൂര്യപേട്ട് പൊലീസ്
63,000 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇതോടെ ആകെ നടത്തിയ കൊവിഡ് പരിശോധനകളുടെ എണ്ണം 1.44 കോടിയിലധികമായി. സംസ്ഥാനത്ത് മരണനിരക്ക് 0.56 ശതമാനമാനവും വീണ്ടെടുക്കൽ നിരക്ക് 91.64 ശതമാനവുമാണ്.