ഹൈദരാബാദ്:തെലങ്കാനയിൽ 805 പുതിയ കൊവിഡ് കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,69,223 ആയി. 1,455 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 10,490 രോഗികളാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്. പുതിയ കേസുകളിൽ 131 എണ്ണം ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്.
തെലങ്കാനയിൽ 805 പേർക്ക് കൂടി കൊവിഡ്
10,490 രോഗികളാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്.
ശനിയാഴ്ച സംസ്ഥാനത്ത് 54, 20,421സാമ്പിളുകൾ പരിശോധിച്ചതിൽ 46,280 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,57,278 പേർ കൂടെ രോഗമുക്തരായതോടെ രോഗമുക്തി നിരക്ക് 95.56 ശതമാനമായി.
അതേസമയം, ഇന്ത്യയിൽ 41,810 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 93,92,920 ആയി ഉയർന്നു. 42,298 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുകതി നേടിയവരുടെ എണ്ണം 88,02,267 ആയി ഉയർന്നു. നിലവിൽ 4,53,956 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 496 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,36,696 ആയി.