ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെ ആഞ്ഞടിച്ച് തെലങ്കാന പ്രദേശ് കോണ്‍ഗ്രസിന്‍റെ അധ്യക്ഷൻ എ. രേവന്ത് റെഡ്ഡി. മുഖ്യമന്ത്രിയെ പരാജയപ്പെടുത്തിയാല്‍ മാത്രമെ സംസ്ഥാനത്തിന് പുരോഗതി ഉണ്ടാവുകയുള്ളവെന്ന് രേവന്ത് വിമര്‍ശിച്ചു. അതിന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെസിആറില്‍ നിന്നുള്ള മോചനത്തിന് തെരഞ്ഞെടുപ്പ് - രേവന്ത് റെഡ്ഡി
"ചന്ദ്രശേഖര്‍ റാവുവിനെ പരാജയപ്പെടുത്തിയാല്‍ മാത്രമെ നമ്മുടെ സംസ്ഥാനത്തിന് വികസനം ഉണ്ടാകുകയുള്ളു. കൊവിഡിനൊപ്പം തെലങ്കാനയിലെ ജനങ്ങള്‍ അനുഭവിക്കുന്ന മറ്റൊരു ദുരിതമാണ് കെസിആര്‍. കൊവിഡിനെ നേരിടാൻ വാക്‌സിൻ ഉണ്ട്. എന്നാല്‍ കെസിആറില്‍ നിന്ന് രക്ഷപ്പെടാൻ തെരഞ്ഞെടുപ്പ് നടത്തണം".
തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കുന്നത്. ഹുസുരബാദ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ് തെലങ്കാന സര്‍ക്കാറിനെതിരെ രേവന്ത് റെഡ്ഡിയുടെ വിമര്‍ശനം.