കേരളം

kerala

ETV Bharat / bharat

'നോൺവെജ് തെലങ്കാന'; ഭക്ഷണത്തിനായി മാംസം ഉല്‍പാദിപ്പിക്കുന്നതിലും വില്‍പനയിലും തെലങ്കാനയെ വെല്ലാനാളില്ല

രാജ്യത്ത് ഏറ്റവും കൂടുതല്‍ മാംസാഹാരം ഉപയോഗിക്കുന്ന സംസ്ഥാനവും ഏറ്റവും കൂടുതല്‍ മാംസാഹാരം ഉല്‍പാദിപ്പിക്കുന്നതും വില്‍പന ചെയ്യുന്നതുമായ സംസ്ഥാനവും തെലങ്കാന തന്നെ.

Telangana  meat lovers  Study  Meat consumption  Sheep Farming  most Meat Consumption  India  മാംസ ഉപയോഗത്തില്‍  മാംസ  അതിവേഗം ബഹുദൂരം  മാംസാഹാരം  തെലങ്കാന  ഏറ്റവും കൂടുതല്‍  രാജ്യത്ത്  ഹൈദരാബാദ്  നോണ്‍ വെജിറ്റേറിയന്‍  ആട്ടിറച്ചി  ആടുകളുടെ  ആട്  തമിഴ്‌നാട്  കർണാടക  ആന്ധ്രാപ്രദേശ്
മാംസ ഉപയോഗത്തില്‍ 'അതിവേഗം ബഹുദൂരം'; രാജ്യത്ത് ഏറ്റവുമധികം മാംസം ഉല്‍പാദിപ്പിക്കുന്നതും വില്‍പന ചെയ്യുന്നതുമായ സംസ്ഥാനമായി തെലങ്കാന

By

Published : Nov 28, 2022, 5:48 PM IST

ഹൈദരാബാദ്:തട്ടുകടകളിലെ വിഭവങ്ങളോടും എണ്ണക്കടികളോടുമുള്ള മലയാളിയുടെ പ്രിയം കുഴിമന്തിയിലേക്കും അല്‍ഫഹമിലേക്കും ഗതി മാറിയത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ്. അതുകൊണ്ടു തന്നെ ആഴ്‌ചയില്‍ ഒരു ദിവസമെങ്കിലും ചിക്കനും ബീഫും അടക്കം എല്ലാ മാംസാഹാങ്ങളുടേയും രുചിയറിയാത്തവരും, അവ കയറിയിറങ്ങാത്ത അടുക്കളകളും കേരളത്തില്‍ വളരെ കുറവാണെന്ന് തന്നെ പറയാം.

എന്നാല്‍ മാംസാഹാര പ്രിയത്തില്‍ കേരളമല്ല തെലങ്കാനയാണ് മുന്നിലെന്നാണ് കണക്കുകൾ പറയുന്നത്. അതായത് രാജ്യത്ത് ഏറ്റവും കൂടുതല്‍ മാംസാഹാരം ഉപയോഗിക്കുന്ന സംസ്ഥാനവും ഏറ്റവും കൂടുതല്‍ മാംസാഹാരം ഉല്‍പാദിപ്പിക്കുന്നതും വില്‍പന ചെയ്യുന്നതുമായ സംസ്ഥാനവും തെലങ്കാനയാണ്.

ഒരു വ്യക്തിയെ സംബന്ധിച്ച് ആഴ്‌ചയില്‍ രണ്ട് മുതല്‍ മൂന്ന് ദിവസം നോണ്‍ വെജിറ്റേറിയന്‍ ആഹാരം കഴിക്കുന്നത് ഭക്ഷണ ശൈലിയായി മാറിയെന്നും ഈ അടുത്ത കാലത്തായാണ് സംസ്ഥാനത്ത് മാംസാഹാരത്തിന്‍റെ ഉപയോഗം വര്‍ധിച്ചതെന്നും നാഷണല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ പഠനമാണ് ഇതിന് ആദ്യ സൂചനകള്‍ നല്‍കിയത്. മാത്രമല്ല വര്‍ധിക്കുന്ന ഈ ഡിമാന്‍ഡ് കാരണം ഹൈദരാബാദില്‍ ആട്ടിറച്ചിയുടെ വില കിലോയ്‌ക്ക് 800 രൂപയില്‍ നിന്ന് 1080 രൂപയായി ഉയര്‍ന്നുവെന്നും ഈ പഠനം പറയുന്നു.

'എല്ലാം പെട്ടന്ന്': കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തെലങ്കാനയില്‍ 9.75 ലക്ഷം ടണ്‍ ആട്ടിറച്ചിയാണ് ഉല്‍പാദിപ്പിച്ചതും വില്‍പന നടത്തിയതും. കിലോയ്‌ക്ക് ശരാശരി 600 രൂപ പരിഗണിച്ചാല്‍ തന്നെ 58,500 കോടി രൂപയാണ് തെലങ്കാനയിലെ ജനങ്ങള്‍ മാംസാഹാരത്തിനായി ചെലവഴിച്ചത്. ഇതുകൂടാതെ കിലോയ്‌ക്ക് 600 രൂപയ്‌ക്ക് ആടിന്‍റെയും ചെമ്മരിയാടിന്‍റെയും ഇറച്ചി ആഗോള മാര്‍ക്കറ്റില്‍ ലഭ്യമാകുമ്പോള്‍ സംസ്ഥാനത്തെ ചില്ലറ വ്യാപാര മേഖലയില്‍ ഇത് 1000 രൂപയ്‌ക്ക് മുകളില്‍ പോകുന്നതായി നാഷണല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ പഠനം വ്യക്തമാക്കുന്നു.

'മാംസ പ്രിയം' അതിര്‍ത്തി കടന്നും: ആടുകളുടെ എണ്ണത്തില്‍ 90 ലക്ഷം കോടി ചെമ്മരിയാടുകളുമായി തെലങ്കാനയാണ് സംസ്ഥാനങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നത്. മാംസത്തിന്‍റെ ആവശ്യകത വര്‍ധിച്ചതോടെ ഇതുകൂടാതെ 80 മുതല്‍ 100 വരെ ലോറികള്‍ നിത്യേന ആടുകളുമായി അതിര്‍ത്തി കടന്ന് സംസ്ഥാനത്ത് എത്തുന്നുണ്ട്. ആടുകളുടെ പ്രജനനം, അതിന്‍റെ വില്‍പന, സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മാംസത്തിന്‍റെ ആവശ്യകത എന്നിവ പരിഗണിച്ച് തെലങ്കാന സ്‌റ്റേറ്റ് ഷീപ്പ് ആന്‍റ് ഗോട്ട് ഡെവലപ്‌മന്‍റ് കോ ഓപറേറ്റീവ് ഫെഡറേഷന്‍ ലിമിറ്റഡ് ഒരു പഠനം നടത്തിയിരുന്നു.

ബഹുദൂരം മുന്നില്‍:2015 മുതല്‍ 2016 വരെ തെലങ്കാനയില്‍ ആട് വളര്‍ത്തലും ആട്ടിറച്ചി ഉല്‍പാദനവും 1.35 ലക്ഷം ടണ്ണായിരുന്നു. എന്നാല്‍ 2021-21 ലേക്ക് കടന്നപ്പോള്‍ ഇത് 3.03 ലക്ഷം ടണ്ണായി വര്‍ധിച്ചു. മാത്രമല്ല 2022ല്‍ ആട്ടിറച്ചി വില്‍പന 3.50 ലക്ഷം ടണ്ണിലധികമായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍ മാംസത്തിന്‍റെ ഉപയോഗത്തിനായി ആളുകള്‍ 31,000 കോടിയിലധികം രൂപ ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അടുത്ത വര്‍ഷം അവസാനത്തോടെ ഇത് മാംസ വിപണിയിലെ മൂല്യം വര്‍ധിച്ച് 35,000 കോടിയാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കയ്യടിയര്‍ഹിക്കുന്ന പദ്ധതികള്‍:രാജ്യത്താകമാനമുള്ള വാര്‍ഷിക പ്രതിശീര്‍ഷ മാംസ ഉപയോഗം 5.4 കിലോ ഗ്രാമാണ്. എന്നാല്‍ തെലങ്കാനയെ മാത്രം പരിഗണിച്ചാല്‍ ഇത് ഏറ്റവും ഉയര്‍ന്ന നിരക്കായ 21.17 കിലോഗ്രാമിലെത്തി. ആട് വിതരണ പദ്ധതി മാര്‍ഗമുള്ള ഉല്‍പാദനത്തിലൂടെ സംസ്ഥാനം 7920 കോടി രൂപയുടെ നേട്ടം കൊയ്‌തതായും ഫെഡറേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി 82.74 ലക്ഷം ആടുകളെ വാങ്ങി സംസ്ഥാനത്തെ ഗൊല്ല, കുറുവ വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്‌തത് വഴി 1.32 കോടി ആട്ടിന്‍കുട്ടികള്‍ ജനിച്ചതായും ഇത് മുഖേന 1,11,000 ടണ്‍ മാംസത്തിന്‍റെ ഉല്‍പാദന വര്‍ധവുണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

തളരാതെ മുന്നോട്ട്:നിലവില്‍ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മാംസ വ്യാപാരികള്‍ തെലങ്കാനയില്‍ നിന്ന് ഞായറാഴ്‌ച മുടങ്ങാതെ ആടുകളെ വാങ്ങാനെത്തുന്നുണ്ട്. ഇത് സംസ്ഥാനത്തിന്‍റെ മാംസ ഉല്‍പാദനത്തിന് പ്രതീക്ഷകളേറ്റുന്നുണ്ട്. മാത്രമല്ല റിപ്പോര്‍ട്ട് പരിഗണിച്ച് മുമ്പ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആടുകളെ ഇറക്കുമതി ചെയ്‌ത് ഉല്‍പാദത്തിനായി വിതരണം ചെയ്‌തതിന്‍റെ രണ്ടാംഘട്ടമായി ഗൊല്ല, കുറുമ വിഭാഗത്തിൽപ്പെട്ട 3.50 ലക്ഷം പേർക്ക് 6125 കോടി രൂപ ചെലവില്‍ 73.50 ലക്ഷം ആടുകളെ വിതരണം ചെയ്യാനുള്ള പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയതായി ഫെഡറേഷന്‍ ചെയര്‍മാന്‍ ഡുഡിമെത്‌ല ബാലരാജു ഇടിവി ഭാരതിനോട് പ്രതികരിച്ചു.

ABOUT THE AUTHOR

...view details