ഹൈദരാബാദ്: കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിൽ നിന്നും ചികിത്സിക്കുന്നതിൽ നിന്നും ആറ് ആശുപത്രികളെ വിലക്കി തെലങ്കാന ആരോഗ്യ വകുപ്പ്. അമിത ചാർജ് ഈടാക്കൽ, തെറ്റായ നടത്തിപ്പ്, ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പരാതി പൊതു ജനങ്ങളിൽ നിന്നുയർന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ നീക്കം.
സെക്കന്ദരാബാദിലെ കിംസ് ആശുപത്രി, ഗച്ച്ബോലിയിലെ സൺഷൈൻ ഹോസ്പിറ്റൽ, ബഞ്ചാര ഹിൽസിലെ സെഞ്ച്വറി ഹോസ്പിറ്റൽ, ലക്ഡികപൂലിലെ ലോട്ടസ് ഹോസ്പിറ്റൽ, എൽ ബി നഗറിലെ മെഡിസിസ് ഹോസ്പിറ്റൽ എന്നീ ആശുപത്രികളുടെ അനുമതിയാണ് സർക്കാർ റദ്ദ് ചെയ്തത്.