കെസിആറിന് എതിരാളി രേവന്ത് റെഡ്ഡി ; തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ മൂന്നാം പട്ടിക പുറത്തിറക്കി കോൺഗ്രസ്
Congress released third list of Telangana assembly poll candidates: 16 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി കോൺഗ്രസ്. മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖർ റാവുവിന്‍റെ മണ്ഡലമായ കാമറെഡ്ഡിയിൽ രേവന്ത് റെഡ്ഡിയാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത്.
ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള (Telangana assembly elections) സ്ഥാനാർഥികളുടെ മൂന്നാം പട്ടിക കോൺഗ്രസ് പുറത്തിറക്കി (Congress released the third list of candidates). 16 സ്ഥാനാർഥികളുടെ പട്ടികയാണ് ഇന്നലെ രാത്രി കോൺഗ്രസ് പുറത്തിറക്കിയത്. കാമറെഡ്ഡി ജില്ലയിൽ മുഖ്യമന്ത്രിയും ഭാരതരാഷ്‌ട്ര സമിതി അധ്യക്ഷനുമായ കെ ചന്ദ്രശേഖർ റാവുവിനെതിരെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് രേവന്ത് റെഡ്ഡിയാണ് മത്സരിക്കുന്നത് (Revanth Reddy to contest against KCR in Kamareddy). രേവന്ത് റെഡ്ഡി കൊടങ്ങൽ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നുണ്ട്.
മുൻ മന്ത്രി ഷബീർ അലിക്ക് നിസാമാബാദ് സീറ്റ് അനുവദിച്ചു. പുറത്തിറക്കിയ പട്ടിക പ്രകാരം ബോട്ട്, വനപർത്തി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ് മാറ്റി. വെണ്ണല അശോക്, ബോട്ട് മണ്ഡലത്തിലും മുൻ മന്ത്രി ഡോ. ചിന്ന റെഡ്ഡി, വനപർത്തിയിലും മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഏറ്റവും പുതിയ പ്രഖ്യാപനത്തോടെ അഡെ ഗജേന്ദർ ബോട്ട് മണ്ഡലത്തിലും തുടി മേഘറെഡ്ഡി വനപർത്തിയിലും മത്സരിക്കും.
ആകെ 114 സീറ്റുകളിലേക്കാണ് ഇതുവരെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ബിജെപിയിൽ നിന്ന് അടുത്തിടെ കോൺഗ്രസിൽ ചേർന്ന മുൻ എംപി ഡോ. ജി വിവേകാനന്ദന് ചെന്നൂരു (എസ്‌സി) മണ്ഡലത്തിൽ നിന്നും മുൻ എംഎൽഎ ഏനുഗു രവീന്ദർ റെഡ്ഡി ബൻസുവാഡ മണ്ഡലത്തിൽ നിന്നും മത്സരിക്കും.
നിയോജക മണ്ഡലം
സ്ഥാനാർഥി
ചേന്നൂർ (എസ്‌സി)
ഡോ. ജി വിവേകാനന്ദൻ
ബോട്ട് (എസ്‌ടി)
അഡെ ഗജേന്ദർ
ജുക്കൽ (എസ്‌സി)
തോട്ട ലക്ഷ്‌മി കണ്‌ഠറാവു
ബൻസുവാഡ
എനുഗു രവീന്ദർ റെഡ്ഡി
കാമറെഡ്ഡി
രേവന്ത് റെഡ്ഡി
നിസാമാബാദ്
അർബൻ ഷബീർ അലി
കരിംനഗർ
പുരുമല്ല ശ്രീനിവാസ്
സിരിസില്ല
കൊണ്ടം കരുണ മഹേന്ദർ റെഡ്ഡി
നാരായൺഖേഡ്
സുരേഷ് കുമാർ ഷെട്‌കർ
പടഞ്ചെരു
നീലം മധു മുദിരാജ്
വനപർത്തി
തുടി മേഘ റെഡ്ഡി
ഡോർണക്കൽ (എസ്‌ടി)
ഡോ. രാമചന്ദ്രു നായക്
യെല്ലണ്ടു (എസ്‌ടി)
കോരം കനകയ്യ
വൈര (എസ്‌ടി)
കാരമദാസ് മാലോട്ട്
സത്തുപ്പള്ളി (എസ്‌സി)
മട്ട രാഗമൈ ആൻഡ്
അശ്വറോപേട്ട (എസ്‌ടി)
ജാരെ ആദിനാരായണ
കൊത്തഗുഡേം സീറ്റ് നേരത്തെ തന്നെ സിപിഐക്ക് നൽകിയിരുന്നു. സൂര്യപേട്ട, തുംഗതുർത്തി (എസ്‌സി), ചാർമിനാർ, മിരിയാലഗുഡ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസുമായുള്ള സഖ്യം ഒഴിവാക്കി സിപിഎം സ്ഥാനാർഥി പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു. മിരിയാലഗുഡയിൽ ജുലകാന്തി രംഗ റെഡ്ഡിയെ സിപിഎം സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എന്നാൽ, ഇതേ മണ്ഡലത്തിൽ കോൺഗ്രസ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
മുൻ മന്ത്രി രാംറെഡ്ഡി ദാമോദർ റെഡ്ഡിയും പട്ടേൽ രമേഷ് റെഡ്ഡിയും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സൂര്യപേട്ടയിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത്. ഇരുവരും തമ്മിൽ അനുരഞ്ജനത്തിന് ശേഷം മാത്രമേ അവിടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കൂ എന്നാണ് സൂചന.