അമരാവതി: സ്‌കൂളിലിരുന്ന് മദ്യപിച്ച് ശല്യമുണ്ടാക്കിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂളിനെ ബാറാക്കി മാറ്റിയത് പോലെയായിരുന്നു അധ്യാപകന്‍റെ പ്രവൃത്തി. കുട്ടികള്‍ക്ക് മുന്നില്‍ വെച്ചായിരുന്നു അധ്യാപകന്‍റെ മദ്യപാനം. മാത്രമല്ല ഒരു കാരണവുമില്ലാതെ വിദ്യാര്‍ഥികളെ ഇയാള്‍ ഉപദ്രവിക്കുകയും ചെയ്തു. ചിറ്റൂർ ജില്ലയിൽ പക്കല മണ്ഡലിലെ കൃഷ്ണപുരം ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ അധ്യാപകനായ കോട്ടേശ്വര റാവുവാണ് ഇത്തരത്തില്‍ മോശമായി പെരുമാറിയത്.
സ്‌കൂളില്‍ മദ്യപാനം; അധ്യാപകന് സസ്പെന്‍ഷന്‍ - സസ്പെന്‍ഷന്‍
ചിറ്റൂർ ജില്ലയിൽ പക്കല മണ്ഡലിലെ കൃഷ്ണപുരം ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ അധ്യാപകനായ കോട്ടേശ്വര റാവുവാണ് സ്‌കൂളില്‍ പരസ്യമായി മദ്യപിച്ചത്
സ്കൂളിനെ ബാറാക്കി മദ്യപാനം; അധ്യാപകന് സസ്പെന്‍ഷന്‍
വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതോടെ സ്കൂളിലെത്തിയ രക്ഷിതാക്കള്‍ ഇക്കാര്യം ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മേഖല വിദ്യാഭ്യാസ ഓഫീസര്‍ക്ക് അവര്‍ എടുത്ത വീഡിയോ സഹിതം പരാതി നല്‍കുകയായിരുന്നു. ഇത് പരിശോധിച്ച എം.ഇ.ഒ അധ്യാപകനോട് വിശദീകരണം തേടുകയും ചുമതലയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.