കേരളം

kerala

ETV Bharat / bharat

ടാറ്റയുടെ കാറുകൾക്ക് വില കൂടും

ചരക്കുകളുടെ വിലയിലുണ്ടായ വർധനവും വാഹന നിർമാണത്തിനായി ഉപയോഗിക്കുന്ന ഉരുക്ക്, വിലയേറിയ ലോഹങ്ങൾ എന്നിവയുടെ വിലവർധനയുമാണ് ഇതിന് കാരണം

Tata Motors price of passenger vehicles ടാറ്റയുടെ കാറുകൾക്ക് വില കൂടും rates of passenger vehicles of tata ടാറ്റയുടെ കാറുകളുടെ വില
ടാറ്റയുടെ കാറുകൾക്ക് വില കൂടും

By

Published : May 7, 2021, 6:43 PM IST

മുംബൈ: നിർമാണ ചെലവ് വർധിക്കുന്നതിനാൽ പാസഞ്ചർ വാഹനങ്ങളുടെ വില ശരാശരി 1.8 ശതമാനം വർദ്ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ചരക്കുകളുടെ വിലയിലുണ്ടായ വർധനവും വാഹന നിർമാണത്തിനായി ഉപയോഗിക്കുന്ന ഉരുക്ക്, വിലയേറിയ ലോഹങ്ങൾ എന്നിവയുടെ വിലവർധനയുമാണ് ഇതിന് കാരണം. എന്നാൽ ഇതിനോടകം വാഹനങ്ങൾ ബുക്ക് ചെയ്തവർക്ക് പുതിയ വർധനവ് ബാധിക്കില്ല. മെയ് എട്ടിന് ശേഷമായിരിക്കും വർധിച്ച വില നിലവിൽ വരുന്നത്. ടിയാഗോ മുതൽ പുതുതായി അവതരിപ്പിച്ച സഫാരി എസ്‌യുവി വരെയാണ് ടാറ്റായുടെ പാസഞ്ചർ വാഹനങ്ങൾ. 4.85 മുതൽ 21.4 ലക്ഷം രൂപ വരെ വിലവരുന്നവയാണിവ.

ABOUT THE AUTHOR

...view details