ന്യൂഡല്‍ഹി:ടാറ്റയുടെ പുതിയ ഇലക്ട്രിക്ക് കാറായ നെക്സോണ്‍ ഇ വി മാക്സ് വിപിണിയില്‍ എത്തി. 17.74 മുതല്‍ 19.24 ലക്ഷം രൂപ (എക്‌സ് ഷോറൂം) വില. 40.5 കെ ഡബ്ലു എച്ച് ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് വാഹനത്തിലുള്ളത്. നെക്സോണ്‍ ഇവിയെക്കാള്‍ 33 ശതമാനം കൂടുതല്‍ ബാറ്ററി ബാക്ക് അപ്പ് നല്‍കുന്നതാണ് പുതിയ നെക്സോണ്‍ മാക്സ്.
ഫുള്‍ ചാര്‍ജില്‍ 437 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 143 പിഎസ് പവര്‍ ലഭ്യമാക്കുന്ന വാഹത്തിന്‍റെ ടോര്‍ക്ക് 250 എന്‍.എം ആണ്. 9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 വരെ സ്പീഡിലേക്ക് വാഹനത്തെ മാറ്റാന്‍ കഴിയും. നെക്സോണ്‍ ഇവി മാക്സ് എസ് ഇസഡ് പ്ലസ്, നെക്സോണ്‍ ഇവി മാക്സ് ഇസഡ് പ്ലസ് ലക്സ്, എന്നീ വാഹനങ്ങളാണ് രംഗത്തുള്ളത്.