ചെന്നൈ:റെസ്റ്റോറന്‍റുകളിൽ 50 ശതമാനം പേർക്ക് പ്രവേശനാനുമതി നല്കി തമിഴ്‌നാട് സർക്കാർ. എന്നാൽ ജീവനക്കാരുടെ ക്ഷാമം മൂലം പല റെസ്റ്റോറന്‍റുകളും പാഴ്‌സൽ സേവനങ്ങൾ മാത്രമാണ് നൽകുന്നത്." ഞങ്ങൾക്ക് വേണ്ടത്ര ജോലിക്കാരില്ല. സംസ്ഥാനത്തെ റെസ്റ്റോറന്‍റുകളിൽ 70 ശതമാനം ജീവനക്കാരാണുള്ളത്. ലോക്ക്ഡൗണിനെത്തുടർന്ന് വീട്ടിലേക്ക് മടങ്ങിയ പല തൊഴിലാളികളും തിരികെയെത്താന്‍ മടികാണിക്കുന്നു. ഇതിനാൽ ഞങ്ങൾ പാഴ്‌സൽ സേവനം മാത്രമാണ് നൽകുന്നത്", എന്ന് ചെന്നൈ റെസ്റ്റോറന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് രവി പറഞ്ഞു.
റെസ്റ്റോറന്‍റുകളിൽ 50 ശതമാനം പ്രവേശനാനുമതി നല്കി തമിഴ്‌നാട് സർക്കാർ
ജീവനക്കാരുടെ ക്ഷാമം മൂലം പല റെസ്റ്റോറന്‍റുകളും പ്രതിസന്ധിയിലായതിന് പിന്നാലെയാണ് സർക്കാരിന്‍റെ പുതിയ പ്രഖ്യാപനം.
Also read: അനുരഞ്ജന നീക്കവുമായി പനീർസെൽവം; ബിജെപി-എഐഎഡിഎംകെ സഖ്യം തുടരും
തമിഴ്‌നാട്ടിലെ മിക്ക റെസ്റ്റോറന്‍റുകളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ധാരാളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ലോക്ക്ഡൗൺ മൂലം പലരും ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി. എന്നാല്‍ സംസ്ഥാനത്ത് തൊഴിലാളികളുടെ ക്ഷാമം മൂലം ഇവർക്ക് പ്രത്യേക വേതനം നൽകിയാണ് വീണ്ടും തിരികെ കൊണ്ടുവന്നത്. പാഴ്‌സലിന് അധികം ആവശ്യക്കാരില്ലെന്നും എല്ലാവവരും ഓൺലൈന്‍ സേവനങ്ങളാണ് ഉപയോഗിക്കുന്നതെന്നുമാണ് റെസ്റ്റോറന്‍റ് ഉടമകള്‍ അഭിപ്രായപ്പെടുന്നത്.