ചെന്നൈ: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്നാൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് തമിഴ്‌നാട് സർക്കാർ. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുകയാണെങ്കിൽ കർഫ്യൂ ഏർപ്പെടുത്തും. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനം കൊവിഡ് മാർഗനിർദേശങ്ങൾ പുതുക്കി. ഏപ്രിൽ 10 മുതൽ മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും സംസ്ഥാനത്ത് കർശനമാക്കും.
കൊവിഡ് കേസുകൾ ഉയർന്നാൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് തമിഴ്‌നാട്
ഏപ്രിൽ 10 മുതൽ മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും സംസ്ഥാനത്ത് കർശനമാക്കും.
കൊവിഡ് കേസുകൾ ഉയർന്നാൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് തമിഴ്‌നാട്
ഇന്നലെ മാത്രം 4276 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടയിൽ തമിഴ്‌നാട്ടിലെ ശരാശരി കൊവിഡ് കേസുകളുടെ എണ്ണം 39,000 കേസുകളായി വർധിച്ചിരുന്നു. എന്നാൽ മരണ നിരക്ക് 1.14% ആയി കുറഞ്ഞു. നിലവിൽ 45 വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്‌സിൻ നൽകാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഇതുവരെ 34.87 ലക്ഷം പേരാണ് സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിച്ചത്.