തമിഴ്‌നാട്ടില്‍ 2,334 പേര്‍ക്ക് കൊവിഡ് - കൊവിഡ്
ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 7,43,822 ആയി
തമിഴ്‌നാട്ടില്‍ 2,334 പേര്‍ക്ക് കൊവിഡ്
ചെന്നൈ: തമിഴ്‌നാട്ടില്‍ 2,334 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 7,43,822 ആയി. ഇതില്‍ 7,13,584 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ 2,386 പേരാണ് കൊവിഡ് മുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്. നിലവില്‍ 18,894 പേരാണ് ചികിത്സയിലുള്ളത്. 20 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 11,344 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.