ചെന്നൈ: സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികൾക്കും തമിഴ് പരീക്ഷ നിർബന്ധമാക്കി തമിഴ്‌നാട് സർക്കാർ. സർക്കാർ ജോലികൾക്കായി സംസ്ഥാനത്തെ റിക്രൂട്ട്മെന്‍റ് ബോർഡ് നടത്തുന്ന മത്സര പരീക്ഷകൾക്ക് എല്ലാ ഉദ്യോഗാർഥികൾക്കും തമിഴ് പരീക്ഷ നിർബന്ധമാക്കിക്കൊണ്ട് വെള്ളിയാഴ്‌ചയാണ് സർക്കാർ ഉത്തരവിറക്കിയത്.
തമിഴ് പരീക്ഷ യോഗ്യത പരീക്ഷയായിരിക്കുമെന്നും സർക്കാർ ജോലി നേടണമെങ്കിൽ കുറഞ്ഞത് 40 മാർക്ക് നേടണമെന്നും സംസ്ഥാന ധനമന്ത്രി പളനിവേൽ ത്യാഗരാജൻ അറിയിച്ചു.