മധുര:മദ്യപിച്ചെത്തി പതിവായി വഴക്കിട്ട മകനെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍ പിടിയില്‍. മധുര അരപ്പാളയം സ്വദേശികളായ മുരുകേശൻ, കൃഷ്ണവേണി എന്നിവരാണ് അറസ്റ്റിലായത്. 42 കാരനായ മകന്‍ മണികണ്‌ഠനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്.
വൈഗ നദിയ്ക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന്, കരിമേട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകമറിഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മധുര രാജാജി ആശുപത്രിയിലേക്ക് അയച്ചു.