ചെന്നൈ : ഇറിഡിയം തട്ടിപ്പ് സംഘം തന്‍റെ 1.81 കോടി തട്ടിയതായി 90കളിലെ മിന്നും താരമായിരുന്ന തമിഴ് നടന്‍ വിഘ്നേഷ്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ചെന്നൈ പൊലീസ് കമ്മിഷണര്‍ക്ക് നടന്‍ പരാതി നല്‍കി. സിനിമയെ വെല്ലുന്ന തിരക്കഥയൊരുക്കി നാളുകള്‍ കാത്തിരുന്നാണ് സംഘം വിഘ്നേഷിനെ വലയിലാക്കിയത്.
പൊലീസില്‍ അദ്ദേഹം നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. 'തമിഴില്‍ ചില പ്രശസ്‌ത ചിത്രങ്ങളില്‍ അഭിനയിക്കുകയും ചില സിനിമകള്‍ നിര്‍മിക്കുകയും ചെയ്തയാളാണ്. തന്‍റെ ഷോപ്പുകളില്‍ ഒന്ന് രാംപ്രഭു വാടകയ്ക്ക് എടുത്തു. അങ്ങനെയാണ് ഇദ്ദേഹത്തെ പരിചയപ്പെടുന്നത്.
ഈ സമയത്ത് ഇദ്ദേഹത്തിന് സൈറണുള്ള കാറും സുരക്ഷ ഉദ്യോഗസ്ഥരുമെല്ലാം ഉണ്ടായിരുന്നു. വാടകക്കാരന്‍ എന്ന ബന്ധം പിന്നീട് സൗഹൃദമായി വളര്‍ന്നു. രാം പ്രഭുവിന്‍റെ സുരക്ഷ ഉദ്യോഗസ്ഥന്‍റെ കൈയില്‍ തോക്കും ഉണ്ടായിരുന്നു.
എന്തുകൊണ്ട് തോക്ക്
എന്തിനാണ് തോക്കുമായി സുരക്ഷ എന്ന് ചോദിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്‍റെ സഹായത്തോടെ താന്‍ ഓസ്ട്രേലിയയിലെ ഒരു കമ്പനിക്ക് മൂന്ന് ലക്ഷം കോടി രൂപയ്ക്ക് ഇറിഡിയം വിറ്റെന്നും അതിനാല്‍ തനിക്ക് സുരക്ഷ നല്‍കിയെന്നുമാണ് ഇയാള്‍ പറഞ്ഞത്.
Also Read: ഡല്‍ഹിയില്‍ രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞ് മൈക്രോവേവ് അവനില്‍ മരിച്ച നിലയില്‍