കേരളം

kerala

ETV Bharat / bharat

തമിഴ്‌നാടിനെ ഒരു ട്രില്യൺ സമ്പദ്‌വ്യവസ്ഥയാക്കുമെന്ന് സ്‌റ്റാലിൻ; നിക്ഷേപക സംഗമത്തിൽ വൻ പങ്കാളിത്തം - തമിഴ്‌നാട് വ്യവസായം

Tamil Nadu Investors Meet : നിക്ഷേപക സംഗമത്തിന്‍റ ആദ്യ ദിനം തമിഴ്‌നാട്ടിലേക്കൊഴുകിയത് ഒരു ലക്ഷം കോടി രൂപയ്ക്കടുത്ത നിക്ഷേപം. നിരവധി പ്രമുഖ കമ്പനികൾ നിക്ഷേപമിറക്കാൻ സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടു.

TNGIM 2024  Tamil Nadu Investors Meet  തമിഴ്‌നാട് വ്യവസായം  വ്യവസായ സൗഹൃദ സംസ്ഥാനം
Tamil Nadu Global Investors Meet Begins in Chennai

By ETV Bharat Kerala Team

Published : Jan 7, 2024, 10:36 PM IST

ചെന്നൈ: 2030 ഓടെ തമിഴ്‌നാടിന്‍റെ സമ്പദ്‌വ്യവസ്ഥ ഒരു ട്രില്യൺ ഡോളറായി ഉയർത്തുകയാണ് തന്‍റെ ലക്ഷ്യമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. നന്ദമ്പാക്കം ട്രേഡ് സെന്‍ററിൽ നടക്കുന്ന തമിഴ്‌നാട് ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് മീറ്റിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയില്‍ തമിഴ്‌നാടിനെ ഒരു പ്രധാന പങ്കാളിയാക്കുക എന്നതാണ് തന്‍റെ സർക്കാർ ഉദ്ദേശിക്കുന്നതെന്നും സ്‌റ്റാലിൻ പറഞ്ഞു. (Tamil Nadu Global Investors Meet Begins in Chennai)

ഹൈടെക് നിക്ഷേപങ്ങളെയും തൊഴിലവസരങ്ങളെയും ആകർഷിക്കുക എന്ന ദ്വിമുഖ സമീപനമാണ് സർക്കാർ പിന്തുടരുന്നത്. ഒരു സംസ്ഥാനത്ത് ബിസിനസ് നിക്ഷേപം നടത്തണമെങ്കിൽ സംസ്ഥാനത്തിന്‍റെ ഭരണത്തോട് നല്ല മതിപ്പുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

"സംസ്ഥാന സർക്കാർ നിക്ഷേപകരുടെ പ്രതീക്ഷകൾ മുൻകൂട്ടി കണ്ടാണ് പ്രവർത്തിക്കുന്നത്. ഞങ്ങൾ വ്യവസായങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിൽ ബന്ധിപ്പിക്കുകയാണ്. വ്യവസായങ്ങൾക്ക് അനുയോജ്യരായ തൊഴിലാളികളെ ഞങ്ങൾ തയ്യാറാക്കുന്നു, 'നാൻ മുതവൻ ' പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകുന്നു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കി കഴിവുള്ള യുവജന സേനയെ സൃഷ്‌ടിക്കുകയാണ് ലക്ഷ്യം." സ്‌റ്റാലിൻ കൂട്ടിച്ചേർത്തു. (Stalin in Global Investors Meet)

ഒരു ലക്ഷം കോടി രൂപയ്ക്കടുത്താണ് നിക്ഷേപക സംഗമത്തിന്‍റ ആദ്യ ദിനം തന്നെ തമിഴ്‌നാട്ടിലേക്ക് ഒഴുകിയത്. നിരവധി പ്രമുഖ കമ്പനികൾ തമിഴ്‌നാട്ടിൽ നിക്ഷേപമിറക്കാൻ സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. ലോകോത്തര ഓട്ടോമൊബൈൽ കമ്പനിയായ ഹ്യുണ്ടായ്, അമേരിക്കൻ കമ്പനിയായ ഫസ്റ്റ് സോളാർ, ഗോദ്‌റെജ്, ടാറ്റ ഇലക്‌ട്രോണിക്‌സ്, പെഗാട്രോൺ, ജെഎസ്‌ഡബ്ല്യു, ടിവിഎസ് ഗ്രൂപ്പ് തുടങ്ങി എട്ടോളം കമ്പനികളാണ് ഇന്ന് നിക്ഷേപ സന്നദ്ധത അറിയിച്ചത്.

ടാറ്റാ ഇലകട്രോണിക്‌സ് കൃഷ്‌ണഗിരിയിൽ 12,082 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു. തൂത്തുക്കൂടി, തിരുനെൽവേലി ജില്ലകളിൽ ജെഎസ്‌ഡബ്യൂ 710,000 കോടി നിക്ഷേപിക്കും. ഹ്യുണ്ടായ് 76180 കോടിയുടെ നിക്ഷേപം കൂടി നടത്തും. ആപ്പിളിന്‍റെ കരാർ കമ്പനിയായ പെഗാട്രോൺ 71000 കോടി രൂപ മുതല്‍മുടക്കും. ടിവിഎസ് ഗ്രൂപ് പ്രഖ്യാപിച്ചത് 35000 കോടിയുടെ നിക്ഷേപമാണ്.

Also Read:'എന്‍റെ അടുത്ത ടേമില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും..': പ്രധാനമന്ത്രി നരേന്ദ്ര മോദി

ഉച്ചകോടിയുടെ ആദ്യ ദിവസം നിക്ഷേപം വാഗ്‌ദാനം ചെയ്‌ത കമ്പനികൾ:

ഹ്യുണ്ടായ് - 76180 കോടി രൂപ (നിലവിലുള്ളതിന് പുറമെ)

ഫസ്‌റ്റ് സോളാർ - 75600 കോടി രൂപ

ഗോദ്‌റെജ് - 7515 കോടി രൂപ

ടാറ്റ ഇലക്‌ട്രോണിക്‌സ് - 12,082 കോടി രൂപ (40,500 തൊഴിലവസരങ്ങൾ)

പെഗാട്രോൺ - 71000 കോടി രൂപ (8000 തൊഴിലവസരങ്ങൾ)

ജെഎസ്‌ഡബ്യൂ - 710,000 കോടി രൂപ (6600 തൊഴിലവസരങ്ങൾ)

ടിവിഎസ് - 35000 കോടി

മിത്സുബിഷി ഇലക്ട്രോണിക്‌സ് - 200 കോടി രൂപ

ABOUT THE AUTHOR

...view details