ചെന്നൈ: രണ്ട് ദിവസമായി കനത്ത മഴ തുടരുന്ന ചെന്നൈ നഗരത്തിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ സ്റ്റാലിന്‍ ദുരിതബാധിതര്‍ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്‌തു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ 15 കോര്‍പ്പറേഷന്‍ സോണുകളില്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്.
നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് ചെന്നൈയില്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ചെന്നൈയ്ക്ക് പുറമേ ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, വെല്ലൂര്‍ എന്നിവിടങ്ങളിലാണ് ശക്തമായ മഴ ലഭിയ്ക്കുന്നത്. മുന്‍കരുതലിന്‍റെ ഭാഗമായി അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് എംകെ സ്റ്റാലിന്‍
അടുത്ത രണ്ട് ദിവസം മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം പെയ്‌ത അതിശക്തമായ മഴയും നിലവിലെ മുന്നറിയിപ്പും കണക്കിലെടുത്ത് ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു.
ശനിയാഴ്‌ച മുതല്‍ പെയ്യുന്ന അതിശക്തമായ മഴയെ തുടര്‍ന്ന് ചെന്നൈയില്‍ 200 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി നൂറുകണക്കിനാളുകളാണ് കഴിയുന്നത്. 15 സോണുകളിലെ കോമണ്‍ കിച്ചണ്‍ വഴി 3.36 ലക്ഷം ഭക്ഷണ പൊതികള്‍ ഇതുവരെ വിതരണം ചെയ്‌തിട്ടുണ്ട്.
Also read: ചെന്നൈയില്‍ മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ച് സ്‌റ്റാലിന്‍