ചെന്നെെ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് മന്ത്രി ദിണ്ടിഗുല്‍ സി. ശ്രീനിവാസൻ നാമനിർദേശ പത്രിക നൽകി. ദിണ്ടിഗുല്‍ നിയോജക മണ്ഡലത്തിൽ നിന്നാണ് എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥിയായ ശ്രീനിവാസന്‍ പത്രിക സമര്‍പ്പിച്ചത്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; മന്ത്രി ദിണ്ടിഗുല്‍ ശ്രീനിവാസൻ നാമനിർദേശം നല്‍കി
ദിണ്ടിഗുൾ നിയോജക മണ്ഡലത്തിൽ നിന്നാണ് എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥിയായ ശ്രീനിവാസന്‍ പത്രിക സമര്‍പ്പിച്ചത്.
നിലവിലെ പളനിസ്വാമി സര്‍ക്കാറില്‍ വനം വകുപ്പ് മന്ത്രിയാണ് ശ്രീനിവാസന്‍. അതേസമയം ഡി.എം.കെ സഖ്യകക്ഷിയായ സി.പി.ഐയാണ് ശ്രീനിവാസനെതിരെ മണ്ഡലത്തില്‍ മത്സരിക്കുന്നത്. ബി.ജെ.പി, പട്ടാളി മക്കള്‍ കക്ഷി (പി.എം.കെ) എന്നിവരുമായി സഖ്യത്തിലാണ് എ.ഐ.എ.ഡി.എം.കെ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
234 സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 177 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. പി.എം.കെ 23 സീറ്റിലും ബി.ജെ.പി 20 സീറ്റുകളിലും മത്സരിക്കും. സംസ്ഥാനത്ത് നിലവിലുള്ള 15ാം മന്ത്രി സഭയുടെ കാലാവധി മെയ് രണ്ടിനാണ് അവസാനിക്കുക. ഏപ്രില്‍ ആറിന് ഒറ്റ ഘട്ടത്തിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് രണ്ടിന് വോട്ടെണ്ണല്‍ നടക്കും.