കേരളം

kerala

'മുന്നാക്ക വിഭാഗത്തിനുള്ള സംവരണം സാമൂഹിക നീതിക്ക് എതിര്' ; ഇഡബ്ല്യുഎസ് വിധി തള്ളി തമിഴ്‌നാട് സര്‍വകക്ഷിയോഗം

By

Published : Nov 12, 2022, 5:16 PM IST

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ പാസാക്കിയ ഭരണഘടന ഭേദഗതിയാണ് മുന്നാക്ക വിഭാഗത്തിന് (ഇഡബ്ല്യുഎസ്) സംവരണം നല്‍കാനുള്ള ബില്‍. ശനിയാഴ്‌ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന സര്‍വകക്ഷിയോഗമാണ് സുപ്രീം കോടതിയുടെ ഇഡബ്ല്യുഎസ് വിധി തള്ളിയത്

TN all party meet rejects EWS verdict  ഇഡബ്യുഎസ് വിധി  ഇഡബ്യുഎസ്  EWS verdict  Economically Weaker Sections  സുപ്രീം കോടതി  മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് സംവരണം  supreme court on EWS verdict
'മുന്നാക്ക വിഭാഗത്തിനുള്ള സംവരണം സാമൂഹിക നീതിക്ക് എതിര്'; ഇഡബ്യുഎസ് വിധി തള്ളി തമിഴ്‌നാട് സര്‍വകക്ഷിയോഗം

ചെന്നൈ :മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് (EWS-Economically Weaker Sections) 10 ശതമാനം സംവരണം നല്‍കുന്ന ഭരണഘടന ഭേദഗതി ശരിവച്ച സുപ്രീം കോടതി വിധിയില്‍ വിയോജിപ്പിച്ച് കടുപ്പിച്ച് തമിഴ്‌നാട്. ശനിയാഴ്‌ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന സര്‍വകക്ഷിയോഗം സുപ്രീം കോടതി വിധി തള്ളി. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കിടയില്‍ ജാതി വിവേചനമുണ്ടാക്കുന്നതാണ് വിധിയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

'ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക നീതിക്കും വിവിധ സുപ്രീം കോടതി വിധികൾക്കുമെതിരാണ് ഈ നീക്കം. ദരിദ്രരായ ജനങ്ങള്‍ക്കിടയില്‍ ജാതി വിവേചനം സൃഷ്‌ടിക്കുന്നതാണ് വിധി. പുരോഗതി നേടിയ ജാതി വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം നൽകുന്ന 103-ാം ഭരണഘടന ഭേദഗതി ഞങ്ങൾ നിരസിക്കുന്നു' - സർവകക്ഷി യോഗത്തില്‍ എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.

പരിഹസിച്ച് എഐഎഡിഎംകെ :സംസ്ഥാനത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെയും സഖ്യകക്ഷിയായ ബിജെപിയും യോഗം ബഹിഷ്‌കരിച്ചു. സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹർജി നൽകുമ്പോൾ തങ്ങളുടെ അഭിപ്രായവും 'ശക്തമായി' രേഖപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് എഐഎഡിഎംകെ പരിഹാസ രൂപേണ പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുമെന്ന് ഭരണകക്ഷിയായ ഡിഎംകെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2019 ജനുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ 103-ാമത് ഭരണഘടനാഭേദഗതി പാസാക്കുന്നത്. ഭരണഘടനയുടെ 15, 16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്‌ത് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുകയായിരുന്നു. സര്‍ക്കാര്‍, സ്വകാര്യ, എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം സംസ്ഥാന സര്‍ക്കാരിന് സംവരണം ഏര്‍പ്പെടുത്താന്‍ ഈ ഭേദഗതിയിലൂടെ സാധിക്കും. ഇതാണ് നവംബര്‍ എട്ടിന് സുപ്രീം കോടതി ശരിവച്ചത്.

ABOUT THE AUTHOR

...view details