കേരളം

kerala

തമിഴ് നടന്‍ വെങ്കട് ശുഭ കൊവിഡ് ബാധിച്ച്‌ മരിച്ചു

By

Published : May 29, 2021, 11:58 AM IST

മൊഴി, അഴകിയ തീയേ, കണ്ട നാള്‍ മുതല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും അതിന് പുറമെ തമിഴ് സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു വെങ്കട് ശുഭ

Tamil actor Venkat Subha dies of Covid 19 in Chennai  തമിഴ് നടന്‍ വെങ്കട് ശുഭ കൊവിഡ് ബാധിച്ച്‌ മരിച്ചു  തമിഴ് നടന്‍ വെങ്കട് ശുഭ  വെങ്കട് ശുഭ വാര്‍ത്തകള്‍  വെങ്കട് ശുഭ സിനിമകള്‍  Tamil actor Venkat Subha  Tamil actor Venkat Subha news  actor Venkat Subha
തമിഴ് നടന്‍ വെങ്കട് ശുഭ കൊവിഡ് ബാധിച്ച്‌ മരിച്ചു

തമിഴ് സിനിമാ നടനും, നിര്‍മാതാവും, എഴുത്തുകാരനുമായ വെങ്കട് ശുഭ അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. നിര്‍മാതാവും അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുമായ ടി.ശിവയാണ് മരണവാര്‍ത്ത അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന വെങ്കട് ശുഭയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മൊഴി, അഴകിയ തീയേ, കണ്ട നാള്‍ മുതല്‍ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇതിന് പുറമെ തമിഴ് സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ടൂറിങ് ടാക്കീസ് എന്ന യുട്യൂബ് ചാനലില്‍ സിനിമ നിരൂപണ പരിപാടി അദ്ദേഹം അവതരിപ്പിച്ചിരുന്നു. രാധിക ശരത്കുമാര്‍, പ്രകാശ് രാജ്, അറിവഴകന്‍ തുടങ്ങി തമിഴ്‌ സിനിമാ മേഖലയിലെ നിരവധി പേര്‍ അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details