കേരളം

kerala

ETV Bharat / bharat

കൊവിഡ് ഗ്രാമങ്ങളിലേക്ക് പടരുന്നത് തടയണം : മായാവതി - ഉത്തര്‍പ്രദേശ് കൊവിഡ്

ഓക്സിജനും മരുന്നുകളും ലഭ്യമാക്കാനുള്ള കേന്ദ്ര-സംസ്ഥാന നടപടികള്‍ മികച്ചത്.

Take steps to prevent spread of COVID-19 in villages  Mayawati suggests UP govt  take steps to prevent spread of covid in up villages says mayawati  മായാവതി  യുപി കൊവിഡ് വാര്‍ത്ത  ഉത്തര്‍പ്രദേശ് കൊവിഡ്  കൊവിഡ് വാര്‍ത്ത
കൊവിഡ് ഗ്രാമങ്ങളിലേക്ക് പടരുന്നത് തടയണം : മായാവതി

By

Published : Apr 30, 2021, 11:59 AM IST

ലക്നൗ: ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളിലേക്ക് കൊവിഡ് പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ബിഎസ്പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മായാവതി. കൊവിഡ് അതിവ്യാപന സാഹചര്യത്തില്‍ രോഗം ഗ്രാമങ്ങളിലേക്കും പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗവ്യാപനമുണ്ടാകാതിരാക്കാന്‍ കഴിയുന്നത്ര മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മായാവതി ട്വീറ്റ് ചെയ്തു.

കൊവിഡ് ചികിത്സയ്ക്ക് ഓക്സിജനും മരുന്നുകളും ലഭ്യമാക്കാന്‍ കേന്ദ്രവും സംസ്ഥാനവും സ്വീകരിച്ച നടപടികള്‍ മികച്ചതാണ്. പക്ഷെ ഈ നടപടികള്‍ താഴേത്തട്ടില്‍ ഫലപ്രദമായി നടപ്പിലാക്കേണ്ടതുണ്ടെന്നും മായാവതി ട്വീറ്റ് ചെയ്തു. ഔദ്യോഗിക വിവരങ്ങളനുസരിച്ച് നിലവില്‍ 3 ലക്ഷത്തിലധികം കൊവിഡ് രോഗികളാണ് ഉത്തര്‍പ്രദേശിലുള്ളത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രോഗമുക്തനായി.

ABOUT THE AUTHOR

...view details