കേരളം

kerala

ETV Bharat / bharat

താജ്‌മഹൽ സന്ദർശിക്കാൻ ടിക്കറ്റ്‌ നിരക്കിൽ വർധനവ്‌‌ - താജ്‌മഹൽ

വിദേശ സഞ്ചാരികൾക്ക്‌ 1200 രൂപയാണ്‌ പ്രവേശന ഫീസ്‌.

താജ്‌മഹൽ സന്ദർശിക്കാൻ  ടിക്കറ്റ്‌ നിരക്കിൽ വർധനവ്
താജ്‌മഹൽ സന്ദർശിക്കാൻ ടിക്കറ്റ്‌ നിരക്കിൽ വർധനവ്

By

Published : Mar 16, 2021, 8:35 AM IST

ആഗ്ര: താജ്മഹൽ സന്ദർശിക്കാൻ ടിക്കറ്റ്‌ നിരക്കിൽ വർധനവുമായി ആഗ്ര ഭരണകൂടം. സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളുടെ പ്രവേശന ടിക്കറ്റിലാണ്‌ വർധനവ്‌. നേരത്തെ സ്വദേശികളായ വിനോദ സഞ്ചാരികൾക്ക്‌ താജ്‌മഹലിലേക്കുള്ള പ്രവേശനത്തുക 50 രൂപയായിരുന്നു. ഇത്‌ ഇപ്പോൾ 80 രൂപയായാണ്‌ വർധിപ്പിച്ചിരിക്കുന്നത്‌. വിദേശ സഞ്ചാരികൾക്ക്‌ 1200 രൂപയാണ്‌ പ്രവേശന ഫീസ്‌.

താജ്‌മഹലിലെ പ്രധാന ഭാഗത്തേക്ക്‌ പ്രവേശിക്കുന്നതിനായി സ്വദേശികളിൽ നിന്ന്‌ പുതുക്കിയ നിരക്ക്‌ 480 രൂപയും വിദേശികൾക്ക്‌ 1600 രൂപയും ഈടാക്കും.

ABOUT THE AUTHOR

...view details