ശ്രീനഗർ: 1971 ലെ പാകിസ്ഥാനെതിരായ യുദ്ധത്തിന്‍റെ 50-ാം വിജയ വർഷം 'സ്വർണിം വിജയ് വർഷ്' ആയി ആഘോഷിച്ചു. ശ്രീനഗറിലെ ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി (ജെകെഎൽഐ) റെജിമെന്‍റ് സെന്‍ററിലെ സൈനികരും മറ്റ് ഉദ്യോഗസ്ഥരും വിജയ ജ്വാല സ്വീകരിച്ചുകൊണ്ടാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്.
വിജയ ജ്വാലക്ക് ഗാർഡ് ഓഫ് ഓണർ നൽകിക്കൊണ്ടാണ് ആഘോഷ പരിപാടികൾക്ക് ആരംഭിച്ചത്. ആർമി ബാൻഡുകൾ സംഗീത പരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് ജെ.കെ.എൽ.ഐ റെജിമെന്‍റിലെ രക്തസാക്ഷികൾക്ക് പുഷ്പചക്രം സമർപ്പിച്ചു.
ALSO READ:പഞ്ചാബിൽ ആദ്യമായി ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചു
1971ലെ യുദ്ധത്തിന്‍റെ 50-ാം വർഷം 'സ്വർണിം വിജയ് വർഷ്' ആയി ആഘോഷിക്കാൻ തീരുമാനിച്ചതായി ജെകെഎൽഐ സെന്‍റർ കമാൻഡന്‍റ് ബ്രിഗ്‌റ്റ് എസ് സേത്ത് പറഞ്ഞു. വിജയ ജ്വാല ഇന്ന് ജെ.കെ.എൽ.ഐ റെജിമെന്‍റ് സെന്‍ററിലെത്തിച്ചു. സൈനികരും മറ്റ് ഉദ്യോഗസ്ഥരും ഇതിനെ സ്വാഗതം ചെയ്തു, സേത്ത് പറഞ്ഞു.
ഞങ്ങളുടെ റെജിമെന്‍റിന് മൂന്ന് യുദ്ധ ബഹുമതിയും 28 ഗാലൻട്രി അവാർഡുകളും ലഭിച്ചു. ഒരു സൈനികനെന്ന നിലയിൽ 1971 യുദ്ധത്തിലെ വീര സൈനികരെ ആദരിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. അവരുടെ രക്തസാക്ഷിത്വവും വീര്യവും ഒരിക്കലും മറക്കില്ലെന്ന് ഉറപ്പുനൽകുന്നു, സേത്ത് കൂട്ടിച്ചേർത്തു.