കേരളം

kerala

ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദക്ക് അനുശോചനമറിയിച്ച് സന്യാസി സമൂഹം; ഭാരതരത്നത്തിന് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം

By

Published : Sep 12, 2022, 10:32 PM IST

സമാധിയായ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ നിര്യാണത്തില്‍ അനുശോചന യോഗങ്ങള്‍ സംഘടിപ്പിച്ച് സന്യാസിമാര്‍.

Swami Swaroopanand  Tribute meetings  Tribute  Bharat ratna  demands Bharat ratna  Haridwar  raise demand to Bharat ratna  ശങ്കരാചാര്യ  സ്വാമി സ്വരൂപാനന്ദ  അനുശോചനമറിയിച്ച് സന്യാസി സമൂഹം  സന്യാസി  ഭാരതരത്ന  ഭാരതരത്നത്തിന് പരിഗണിക്കണമെന്ന്  സമാധി  സ്വരൂപാനന്ദ സരസ്വതി  അനുശോചന യോഗങ്ങള്‍  ജോളി ഗ്രാന്റ് വിമാനത്താവളം  ജോളി ഗ്രാന്റ്  ബദരീനാഥിലെ ജ്യോതിഷ്  ദ്വാരക  ദ്വാരകയിലെ ശാരദാ  സന്യാസിമാര്‍  അവിമുക്തേശ്വരാനന്ദ്
ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദക്ക് അനുശോചനമറിയിച്ച് സന്യാസി സമൂഹം; ഭാരതരത്നത്തിന് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം

ഹരിദ്വാര്‍ (ഉത്തരാഖണ്ഡ്): ബദരീനാഥിലെ ജ്യോതിഷ് പീഠത്തിലെയും ദ്വാരകയിലെ ശാരദാ പീഠത്തിലെയും ആചാര്യനായ ശങ്കരാചാര്യ ജഗദ്ഗുരു സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ നിര്യാണത്തെ തുടര്‍ന്ന് അനുശോചന യോഗങ്ങള്‍ സംഘടിപ്പിച്ച് സന്യാസിമാര്‍. ഹരിദ്വാറിലെ വിവിധയിടങ്ങളിലായി സംഘടിപ്പിച്ച സമ്മേളനങ്ങളില്‍ സ്വാമി സ്വരൂപാനന്ദ സരസ്വതിക്ക് ഭാരതരത്‌ന നൽകണമെന്നും സന്യാസി സമൂഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രാജ്യത്ത് ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കണം എന്നതിനൊപ്പം ജോളി ഗ്രാന്റ് വിമാനത്താവളത്തിന്‍റെ പേര് മാറ്റി സ്വരൂപാനന്ദയുടെ പേര് നാമകരണം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഹരിദ്വാറിലെ കൻഖലിലുള്ള ശങ്കരാചാര്യ മഠത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിലാണ് ശങ്കരാചാര്യരുടെ ജ്ഞാനത്തെയും ലാളിത്യത്തെയും പരാമർശിച്ച് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നൽകണമെന്ന് സന്യാസിമാർ ആവശ്യപ്പെട്ടത്. ജഗദ്‌ഗുരു ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി സനാതന ഹിന്ദുമതത്തിന്‍റെ രക്ഷാധികാരിയും പ്രചാരകനുമാണെന്ന് പുരാതനമായ അവധൂത് മണ്ഡല് ആശ്രമത്തിലെ മഠാധിപതി മഹാമണ്ഡലേശ്വര് സ്വാമി രൂപേന്ദ്ര പ്രകാശ് മഹാരാജ് അറിയിച്ചു. 45 വർഷമായി അദ്ദേഹം ജ്യോതിഷ്, ശാരദാ പീഠങ്ങളില്‍ ഇരിക്കുന്നു. സ്വാതന്ത്ര്യസമര സേനാനി, പശു സംരക്ഷകൻ എന്നീ നിലകളിൽ അദ്ദേഹത്തിന്റെ പങ്ക് എന്നും ഓർമ്മിക്കപ്പെടുമെന്നും, സനാതന ഹിന്ദുത്വ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച ആത്‌മീയ ആചാര്യനെ സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകി ആദരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ പിൻഗാമികളുടെ പേരുകളും തിങ്കളാഴ്ച (12.09.2022) ഉച്ചയോടെ പ്രഖ്യാപിച്ചു. സമാധിയായ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദയുടെ മുന്നില്‍വച്ചാണ് ഇവരുടെ പേരുകള്‍ പ്രഖ്യാപിച്ചത്. ബദരീനാഥിലെ ജ്യോതിഷ് പീഠത്തിന്റെ തലവനായി സ്വാമി അവിമുക്തേശ്വരാനന്ദിനെയും ദ്വാരകയിലെ ശാരദാ പീഠത്തിന്റെ അധിപനായി സ്വാമി സദാനന്ദ സരസ്വതിയെയുമാണ് പ്രഖ്യാപിച്ചത്.

ആരാണ് സ്വാമി അവിമുക്തേശ്വരാനന്ദ്? : വാരണാസിയുമായി അഗാധമായ ബന്ധമുള്ളയാളാണ് ജ്യോതിർപീഠത്തിലെ ശങ്കരാചാര്യനായ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. കൗമാരം മുതൽ കാശിയിലെ കേദാർഖണ്ഡിൽ നിന്ന് സംസ്‌കൃത വിദ്യ അഭ്യസിച്ച ഇദ്ദേഹം ശാസ്‌ത്രി, ആചാര്യ എന്നിവയില്‍ വാരണാസിയിലെ സമ്പൂർണാനന്ദ സംസ്‌കൃത സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്. പഠനകാലത്ത് വിദ്യാർഥി രാഷ്‌ട്രീയത്തില്‍ സജീവമായിരുന്ന ഇദ്ദേഹം സമ്പൂർണാനന്ദ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു.

ABOUT THE AUTHOR

...view details