ശ്രീനഗർ :സർവീസിൽ നിന്ന് രാജിവച്ച് സസ്‌പെൻഡ് ചെയ്യപ്പെട്ട ബസന്ത് റത്ത്. കശ്‌മീരിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി രാഷ്‌ട്രീയത്തിൽ ചേരാനാണ് സർവീസിൽ നിന്ന് രാജി വച്ചതെന്നാണ് സൂചന. ബസന്ത് റത്തിന്‍റേതെന്ന് കരുതപ്പെടുന്ന ട്വിറ്റർ ഹാൻഡിലായ "കാൻഗ്രികാരിയർ" എന്ന അക്കൗണ്ടിലും വാട്‌സ്ആപ്പിലും ഇൻസ്റ്റഗ്രാം പോസ്റ്റിലും 'രാഷ്ട്രീയം ഒരു മാന്യമായ തൊഴിലാണ്' എന്ന് അദ്ദേഹം കുറിച്ചു.
അടുത്ത മാസം സസ്‌പെൻഷൻ കാലാവധി പൂർത്തിയാക്കാനിരിക്കെയാണ് ബസന്തിന്‍റെ രാജി. ജമ്മു കശ്‌മീർ ചീഫ് സെക്രട്ടറി അരുൺ കുമാർ മേത്ത, ഡയറക്ടർ ജനറൽ ദിൽബാഗ് സിങ്, കമാൻഡന്‍റ് ജനറൽ ഹോം ഗാർഡ് എച്ച്.കെ ലോഹ്യ എന്നിവർക്കയച്ച രാജിക്കത്തും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കാളിയാകാന്‍ ഇന്ത്യൻ പൊലീസ് സർവീസിൽ നിന്ന് വിടുതല്‍ നേടാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം രാജിക്കത്തിൽ കുറിച്ചു.
ബസന്ത് റത്ത് രാഷ്‌ട്രീയത്തിലേക്കെന്ന് സൂചന “ഞാൻ എപ്പോഴെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരുകയാണെങ്കിൽ, അത് ബിജെപി ആയിരിക്കും. ഞാൻ എപ്പോഴെങ്കിലും ഒരു തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അത് കശ്‌മീരിൽ നിന്നായിരിക്കും. ഞാൻ എപ്പോഴെങ്കിലും രാഷ്ട്രീയത്തിൽ ചേരുകയാണെങ്കിൽ, അത് 2024 മാർച്ച് 6 ന് മുമ്പായിരിക്കും” എന്ന് രാജിക്കത്ത് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് റത്ത് സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു.
നിലവിൽ ഹോം ഗാർഡ്‌സ്, സിവിൽ ഡിഫൻസ് എന്നിവിടങ്ങളിലാണ് 2000 ബാച്ച് ഐപിഎസ് ഓഫിസറായ റത്ത് സേവനമനുഷ്‌ഠിക്കുന്നത്. മോശം പെരുമാറ്റം ആരോപിച്ച് 2020 ജൂലൈയിലാണ് ആഭ്യന്തര മന്ത്രാലയം റത്തിനെ സസ്‌പെൻഡ് ചെയ്യുന്നത്. ജമ്മു കശ്‌മീർ ഡിജിപി ദിൽബാഗ് സിങ്ങിനെതിരെ പൊലീസിൽ പരാതി നൽകി രണ്ടാഴ്‌ചയ്ക്കകമായിരുന്നു അദ്ദേഹത്തിന്‍റെ സസ്‌പെൻഷൻ. ദിൽബാഗ് സിങ്ങുമായി റത്ത് സമൂഹ മാധ്യമങ്ങളിൽ തർക്കത്തിൽ ഏർപ്പെട്ടിരുന്നു.
ജെഎൻയുവിലെ പൂർവ വിദ്യാർഥിയായ റത്ത് കശ്‌മീരിലെ പോസ്റ്റിങ് സമയത്ത് മത്സര പരീക്ഷകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി പുസ്‌തകങ്ങൾ നൽകി ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തന്‍റെ സുരക്ഷയ്ക്കും പ്രശസ്‌തിക്കും ഭീഷണി ഉയർത്തുന്നുവെന്ന് ആരോപിച്ച് 2020 ജൂണിലാണ് റത്ത് ദിൽബാഗിനെതിരെ ജമ്മുവിലെ ഗാന്ധി നഗറിലെ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് പരാതി നൽകുന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെടുക മാത്രമല്ല വേണ്ടതെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പരാതി ഗൗരവത്തോടെ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സസ്‌പെൻഷനിലായ ഐപിഎസ് ഉദ്യോഗസ്ഥൻ ബസന്ത് റത്ത് രാജിവച്ചു 2018 നവംബറിൽ ശ്രീനഗർ മേയർ ജുനൈദ് മാട്ടുവുമായുള്ള വാക്ക് തർക്കത്തിന് ദിവസങ്ങൾക്ക് ശേഷം റത്തിനെ കശ്‌മീരിലെ ട്രാഫിക് ഇൻസ്‌പെക്‌ടർ ജനറൽ പദവിയിൽ നിന്ന് ജമ്മുവിലെ ഹോം ഗാർഡ്‌സ് കമാൻഡന്‍റ് ജനറലിന്‍റെ ഓഫിസിലേക്ക് മാറ്റിയിരുന്നു. ജമ്മു കശ്‌മീരിലെ ഗതാഗതം മികച്ച രീതിയിൽ കൊണ്ടുപോയതിന് അദ്ദേഹത്തെ തേടി നേരത്തെ അഭിനന്ദനങ്ങളെത്തിയിരുന്നു.