കേരളം

kerala

ETV Bharat / bharat

മമതയ്ക്ക് പരിക്കേറ്റ സംഭവം; ഹര്‍ജി പരിഗണിക്കാതെ സുപ്രീം കോടതി - bengal election news

കൊല്‍ക്കത്ത ഹൈക്കോടതിയെ സമീക്കാന്‍ പരാതിക്കാര്‍ക്ക് നിര്‍ദേശം.

SUPREME COURT  New Delhi  supreme court rejects petition demanding cbi probe into west bengal cm Mamatha leg injury  സുപ്രീം കോടതി വാര്‍ത്ത  മമതാ ബാനര്‍ജിക്ക് പരിക്ക്  ബംഗാള്‍ തെരഞ്ഞെടുപ്പ് വാര്‍ത്ത  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി  west bengal election news  supreme court news  bengal election news  sc rejects mamatha petition
മമതയ്ക്ക് പരിക്കേറ്റ സംഭവം; ഹര്‍ജി പരിഗണിക്കാതെ സുപ്രീം കോടതി

By

Published : Apr 9, 2021, 4:32 PM IST

ന്യൂഡല്‍ഹി: പ്രചാരണ പരിപാടിക്കിടെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കാലിന് പരിക്കേറ്റ സംഭവത്തില്‍ സിബിഎ അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാതെ സുപ്രീം കോടതി. ഹര്‍ജി പിന്‍വലിച്ച ശേഷം, കൊല്‍ക്കത്ത ഹൈക്കോടതിയെ സമീക്കാന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബഞ്ച് പരാതിക്കാര്‍ക്ക് നിര്‍ദേശം നല്‍കി. മാര്‍ച്ച് 10ന് നന്ദിഗ്രാമില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കാലിന് പരിക്കേറ്റത്. നാലഞ്ച് പേര്‍ ചേര്‍ന്ന് തന്നെ ആക്രമിച്ചതാണെന്ന് പിന്നീട് മമതാ ബാനര്‍ജി ആരോപിച്ചിരുന്നു.

ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് നേരെയുണ്ടായ ആക്രമണം സിബിഎയെപ്പോലെയുള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയത്. തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ പരിശോധിക്കാനും കുറ്റക്കാരെ ശിക്ഷിക്കാനും വിപുലമായ അധികാരങ്ങളുള്ള പ്രത്യേക സംവിധാനം രൂപീകരിക്കണം. സമാനവിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണം. തെരഞ്ഞെടുപ്പ് അക്രമങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കൂടുതല്‍ വായനയ്ക്ക്:ബംഗാള്‍ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തില്‍ 789 കമ്പനി കേന്ദ്ര സേന

മമതയുടെ കാലിനേറ്റ പരിക്ക് ബംഗാള്‍ തെരഞ്ഞെടുപ്പിലെ തന്നെ ചൂടേറിയ വിഷയമായി മാറിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും സംഭവം വഴിവച്ചിരുന്നു. പിന്നാലെ നന്ദിഗ്രാമില്‍ തുടങ്ങിയ സംഘര്‍ഷങ്ങള്‍ സംസ്ഥാനമെങ്ങും ശമനമില്ലാതെ തുടരുകയാണ്. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും.

കൂടുതല്‍ വായനയ്ക്ക്:സുവേന്ദു അധികാരിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

ABOUT THE AUTHOR

...view details