ന്യൂഡല്‍ഹി: 1990കളിലെ ആക്രമണങ്ങളില്‍ ഇരകളായ കശ്‌മീരി ഹിന്ദുക്കളെയും സിഖ് വിഭാഗത്തില്‍പ്പെട്ടവരെയും പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി പിന്‍വലിക്കാന്‍ എന്‍ജിഒയോട് നിര്‍ദേശിച്ച് സുപ്രീം കോടതി. ഇക്കാര്യത്തില്‍ കേന്ദ്രത്തെയാണ് സമീപിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. 'വി ദ സിറ്റിസണ്‍സ്' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒയ്ക്കാണ് കോടതി നിര്‍ദേശം. ജസ്റ്റിസ് ബി ആർ ഗവായ്, സി ടി രവികുമാർ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ചിന്‍റേതാണ് നടപടി.
'ഹര്‍ജി പിന്‍വലിച്ച് കേന്ദ്രത്തെ സമീപിക്കൂ' ; കശ്‌മീരി ഹിന്ദുക്കളുടെയും സിഖുകാരുടെയും പുനരധിവാസക്കാര്യത്തില്‍ സുപ്രീം കോടതി - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
1990കളിലെ ആക്രമണങ്ങളില്‍ ഇരകളായ കശ്‌മീരി ഹിന്ദുക്കളെയും സിഖുകാരെയും പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി പിന്‍വലിക്കാന്‍ എന്‍ജിഒയോട് നിര്‍ദേശിച്ച് സുപ്രീം കോടതി
അനുഭവപാഠങ്ങള്‍ ഉദ്ധരിച്ച് അഭിഭാഷകന്‍: 1990ല്‍ നടന്ന ആക്രമണങ്ങള്‍ ഒരു ലക്ഷത്തിലധികം കശ്‌മീരി ഹിന്ദുക്കളുടെ വംശഹത്യയാണെന്ന്, ഇരയായവരില്‍ ഒരാളായ രാഹുല്‍ പണ്ഡിത രചിച്ച പുസ്‌തകം ഉദ്ധരിച്ച് ഹരജിക്കാരന് വേണ്ടി അഭിഭാഷകൻ വാദിച്ചു. 'അവര്‍ മൂണ്‍ ഹാസ് ബ്ലഡ് കോട്ട്സ്' എന്ന പുസ്‌തകത്തില്‍ ആക്രമണത്തിന് ഇരകളായിട്ടുള്ളവര്‍ നേരിട്ട ദുരനുഭവങ്ങളുടെ വിശദമായ വിവരണമുണ്ട്. ഈ വിഷയത്തിൽ ഇന്നുവരെയും കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് അന്നത്തെ ഗവര്‍ണറായിരുന്ന ജഗ്‌മോഹൻ എഴുതിയ മറ്റൊരു പുസ്‌തകം ഉദ്ധരിച്ചുകൊണ്ടും അഭിഭാഷകന്‍ അറിയിച്ചു.
സംഭവം നടന്നപ്പോള്‍ മുതല്‍ ജമ്മു കാശ്‌മീരിലെ പൊലീസ് മൗനം പാലിക്കുകയാണ്. ജമ്മു കാശ്‌മീല്‍ നിശ്ചലമായിരുന്ന ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടി ചട്ടങ്ങളും നടപ്പാക്കാന്‍ ആരംഭിച്ചത് 2019ല്‍ 370ാം അനുച്ഛേദം റദ്ദാക്കിയതിനെ തുടര്‍ന്നാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ ഇടപെടല്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കൂവെന്ന് കോടതി നിര്‍ദേശിച്ചു.