ന്യൂഡല്‍ഹി:ആത്മഹത്യ പ്രേരണക്കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മറ്റ് രണ്ട് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 50,000 രൂപ കെട്ടിവെയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. അലിബാഗിലെ ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്.
അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം - supreme court arnab
ആത്മഹത്യ പ്രേരണക്കേസില്‍ മറ്റ് രണ്ട് പ്രതികള്‍ക്കും സുപ്രീംകോടതി ജാമ്യം നല്‍കി. 50,000 രൂപ കെട്ടിവെയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം
53കാരനായ അന്‍വേ നായിക്കും അമ്മ കുമുദ് നായിക്കും 2018 ലാണ് ആത്മഹത്യ ചെയ്തത്. അര്‍ണബിന്‍റെ ചാനല്‍ 5.40 കോടി രൂപ നല്‍കാനുണ്ടെന്നും ഇത് കടുത്ത സാമ്പത്തിക ബാധ്യതക്ക് കാരണമായെന്നും ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അന്‍വേ നയിക്കിന്‍റെ മകള്‍ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്‌മുഖിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതിയില്‍ മുംബൈ പൊലീസ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്.