കേരളം

kerala

ETV Bharat / bharat

ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍: രാജ്യത്ത് ദൃശ്യമാവുക വ്യാഴാഴ്‌ച - സൂപ്പര്‍ മൂണ്‍ എന്താണ്

ചന്ദ്രന്‍ അതിന്‍റെ ഭ്രമണപഥത്തില്‍ ഭൂമിയുമായി ഏറ്റവും അടുത്ത് വരുന്ന സമയത്തെ പൂര്‍ണചന്ദ്ര ദിവസത്തെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്

Super moon in india  what is Super moon  super moons distinguishing factor  സൂപ്പര്‍ മൂണ്‍  സൂപ്പര്‍ മൂണ്‍ എന്താണ്  സൂപ്പര്‍ മൂണിന്‍റെ പ്രത്യേകതകള്‍
ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍: രാജ്യത്ത് ദൃശ്യമാവുക വ്യാഴാഴ്‌ച

By

Published : Jul 12, 2022, 11:40 AM IST

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ത്യയില്‍ ദൃശ്യമാകാന്‍ ഇനി രണ്ട് ദിവസം മാത്രം. ഇന്ത്യയില്‍ വ്യാഴാഴ്‌ച (14.07.2022) രാത്രിയാണ് സൂപ്പര്‍ മൂണ്‍ ദൃശ്യമാകുക. ചന്ദ്രന്‍ അതിന്‍റെ ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുക്കുന്ന സമയത്തെ പൗര്‍ണമിയെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്.

ഈ സമയത്ത് ചന്ദ്രനെ സാധരണ പൗര്‍ണമി ദിവസത്തേക്കാള്‍ അപേക്ഷിച്ച് കൂടുതല്‍ വലിപ്പത്തിലും കൂടുതല്‍ പ്രകാശത്തിലുമാണ് ദൃശ്യമാകുക. ഭൂമിയില്‍ നിന്ന് 3,57,418 കിലോമീറ്റര്‍ ദൂരത്തായിരിക്കും വരാന്‍ പോകുന്ന സൂപ്പര്‍ മൂണില്‍ ചന്ദ്രന്‍റെ സ്ഥാനം. ഈ വര്‍ഷം ജൂണ്‍ 14ലെ സൂപ്പര്‍ മൂണ്‍ സമയത്തേക്കാളും 200 കിലോമീറ്റര്‍ അടുത്തായിരിക്കും ഇത്തവണത്തെ സൂപ്പര്‍ മൂണ്‍.

ഒരു വര്‍ഷം മൂന്നോ നാലോ സൂപ്പര്‍ മൂണ്‍ പ്രതിഭാസങ്ങളാണ് ഉണ്ടാകാറുള്ളത്. തുടര്‍ച്ചയായ മാസങ്ങളിലായിരിക്കും സൂപ്പര്‍ മൂണ്‍ ഉണ്ടാകുക. ഈ വര്‍ഷത്തെ മൂന്നാമത്തേതും അവസാനത്തേതുമായ സൂപ്പര്‍ മൂണ്‍ നവംബറിലാണ്.

ABOUT THE AUTHOR

...view details