മുംബൈ : മഹാരാഷ്‌ട്രയിലെ കോലാപ്പൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട 25 ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് കത്തിനശിച്ചു. കോലാപ്പൂരിലെ കലംബ സ്വദേശി രാജേഷ് ചൗഗ്ലെ എന്നയാളുടെ കവാസാക്കി നിഞ്ച ZX 10R ബൈക്കാണ് അഗ്‌നിക്കിരയായത്. വ്യാഴാഴ്‌ച രാത്രിയാണ് സംഭവം.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട 25 ലക്ഷം രൂപയുടെ ബൈക്ക് കത്തിനശിച്ചു - kolhapur
മഹാരാഷ്‌ട്രയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
കോലാപൂരിൽ 25 ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് കത്തിനശിച്ചു
ബൈക്കില്‍ നിന്നുള്ള തീ സമീപത്ത് നിര്‍ത്തിയിട്ട മറ്റൊരു കാറിലേയ്ക്കും പടര്‍ന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബൈക്കിന് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. ആരെങ്കിലും ബൈക്കിന് തീ കൊളുത്തിയതാണോയെന്ന് സംശയമുണ്ട്.
കഴിഞ്ഞ ദീപാവലിക്കാണ് ചൗഗ്ലെ ആഡംബര ബൈക്ക് വാങ്ങിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.