കേരളം

kerala

By

Published : Apr 14, 2022, 10:27 PM IST

ETV Bharat / bharat

സണ്ണി ലിയോണിയുടെ ആരാധകര്‍ക്ക് ചിക്കന് 10 ശതമാനം കിഴിവ് ; പക്ഷേ മൂന്ന് വ്യവസ്ഥകളുണ്ട്

സണ്ണി ലിയോണിയുടെ ആരാധകരാണെന്ന് വെറുതെ വന്ന് പറഞ്ഞാൽ കിഴിവ് ലഭിക്കില്ല. മൂന്ന് വ്യവസ്ഥകൾ പാലിക്കുന്നവർക്ക് മാത്രമേ കിഴിവിന് അർഹതയുള്ളൂ

sunny leone fans special discount on chicken  chicken merchant offers a special discount for sunny leone fans  സണ്ണി ലിയോണി ആരാധകർക്ക് കിഴിവ്  ചിക്കൻ വ്യാപാരി സണ്ണി ലിയോണി
സണ്ണി ലിയോണിയുടെ ആരാധകനാണോ? എങ്കിൽ ഇവിടെ ചിക്കന് 10 ശതമാനം കിഴിവ് ലഭിക്കും

മാണ്ഡ്യ (കർണാടക) :കോഴിക്കടയിൽ സണ്ണി ലിയോണിയുടെ ആരാധകർക്ക് പ്രത്യേക കിഴിവ്. നൂറടി റോഡിൽ കർണാടക ബാർ സർക്കിളിൽ കോഴിക്കട നടത്തുന്ന പ്രസാദ് എന്ന യുവാവാണ് സണ്ണി ലിയോണിയുടെ ആരാധകർക്ക് ചിക്കൻ വാങ്ങുമ്പോൾ 10 ശതമാനം വിലക്കുറവ് നൽകുന്നത്.

സണ്ണി ലിയോണിന്‍റെ ആരാധകനായ പ്രസാദ് വർഷം മുഴുവൻ താരത്തിന്‍റെ ആരാധകർക്ക് വിലക്കിഴിവ് നൽകുകയാണ്. ഇതുസംബന്ധിച്ച ബോർഡും പ്രസാദ് കടയിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സണ്ണി ലിയോണിയുടെ ആരാധകരാണെന്ന് വെറുതെ പറഞ്ഞാൽ ഈ ആനുകൂല്യം കിട്ടില്ല. മൂന്ന് വ്യവസ്ഥകൾ പാലിക്കുന്നവർക്ക് മാത്രമേ കിഴിവിന് അർഹതയുള്ളൂ.

സണ്ണി ലിയോണിയുടെ ആരാധകനാണോ? എങ്കിൽ ഇവിടെ ചിക്കന് 10 ശതമാനം കിഴിവ് ലഭിക്കും
  1. സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സണ്ണി ലിയോണിയെ ഫോളോ ചെയ്യണം.
  2. താരത്തിന്‍റെ 10 ചിത്രങ്ങളെങ്കിലും മൊബൈൽ ഫോണിൽ സൂക്ഷിക്കണം.
  3. താരത്തിന്‍റെ എല്ലാ ചിത്രങ്ങള്‍ക്കും ലൈക്ക് നല്‍കുകയും കമന്‍റിടുകയും വേണം.

ഈ നിബന്ധനകൾ പാലിക്കുന്ന ആരാധകർക്ക് മാത്രമേ പ്രസാദിന്‍റെ ചിക്കൻ ഷോപ്പിൽ നിന്ന് കിഴിവ് ലഭിക്കുകയുള്ളൂ.

ABOUT THE AUTHOR

...view details