ന്യൂഡൽഹി:നിതി ആയോഗിന്‍റെ വൈസ് ഉപാധ്യക്ഷനായി സുമൻ ബെറി ചുമതലയേറ്റു. ഞായറാഴ്‌ചയാണ് (01.05.2022) ചുമതലയേറ്റത്. നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ രാജി വെച്ചതിന് പിന്നാലെയാണ് ബെറിയെ തൽസ്ഥാനത്തേക്ക് കേന്ദ്രസർക്കാർ നിയമിച്ചത്. പരിചയസമ്പന്നനായ പോളിസി ഇക്കണോമിസ്റ്റും റിസർച്ച് അഡ്‌മിനിസ്ട്രേറ്ററുമാണ് ബെറി.
നീതി ആയോഗ് ഉപാധ്യക്ഷനായി സുമൻ ബെറി - നിതി ആയോഗ് വൈസ് ചെയർമാൻ
നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ രാജി വെച്ചതിനെ തുടർന്ന് ഞായറാഴ്‌ചയാണ് (01.05.2022) സുമൻ ബെറി ചുമതലയേറ്റത്
നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്‍റെ (എൻസിഎഇആർ) ഡയറക്‌ടർ ജനറലായും (ചീഫ് എക്‌സിക്യൂട്ടീവ്) റോയൽ ഡച്ചിന്‍റെ ആഗോള ചീഫ് ഇക്കണോമിസ്റ്റായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. മൻമോഹൻസിങ് സർക്കാരിന്‍റെ കാലത്ത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായിരുന്നു. സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസിയിലെ സാങ്കേതിക ഉപദേശക സമിതി എന്നിവയിലും അദ്ദേഹം അംഗമായിരുന്നു.
Also read: നിതി ആയോഗ് ഉപാധ്യക്ഷൻ സ്ഥാനമൊഴിഞ്ഞ് രാജീവ് കുമാർ; സുമൻ കെ ബെറി സ്ഥാനമേറ്റെടുക്കും