ഓണ്‍ലൈന്‍ ഗെയിം കളിച്ച് കടക്കെണിയിലായ യുവാവ് ആത്മഹത്യ ചെയ്‌തു - telegana latest news
ഹൈദരാബാദ് വനസ്‌തലിപുരം സ്വദേശിയാണ് ആത്മഹത്യ ചെയ്‌തത്. ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്ന ഇയാള്‍ അടുത്തിടെയാണ് 12 ലക്ഷം രൂപയുടെ കടം വീട്ടിയത്
ഹൈദരാബാദ്: ഓണ്‍ലൈന്‍ ഗെയിം കളിച്ച് കടക്കെണിയിലായ യുവാവ് ആത്മഹത്യ ചെയ്‌തു. ഹൈദരാബാദ് വനസ്‌തലിപുരം സ്വദേശി ജഗദീഷാണ് തൂങ്ങി മരിച്ചത്. മരിക്കുന്നതിന് മുന്‍പ് ക്ഷമ ചോദിച്ചു കൊണ്ടുള്ള ഒരു സെല്‍ഫി വീഡിയോ ഇയാള്‍ ഭാര്യക്ക് അയച്ചിരുന്നു. പതിവായി ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്ന ഇയാള്‍ക്ക് കടബാധ്യതയും വര്‍ധിച്ചിരുന്നു. അടുത്തിടെയാണ് ഇയാള്‍ 12 ലക്ഷം രൂപയുടെ കടം വീട്ടിയത്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് ജഗദീഷിന്‍റെ കുടുംബം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമരാംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഓസ്‌മാനിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.