കേരളം

kerala

ETV Bharat / bharat

വാക്‌സിന്‍ ലഭ്യതയ്ക്കനുസരിച്ച് എണ്ണവും വർധിച്ചേക്കാം: കെ സുജാത റാവു - കൊവിഡ് വാക്സിന്‍

രാജ്യത്ത് വാക്‌സിന്‍ ലഭ്യതയ്ക്കനുസരിച്ച് വാക്സിനേഷന്‍റെ എണ്ണവും വർധിച്ചേക്കാമെന്ന് മുൻ ആരോഗ്യ സെക്രട്ടറി കെ സുജാത റാവു ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

covid19 vaccination India  K Sujatha Rao  controversy over Covid shots  വാക്‌സിന്‍ ലഭ്യതയ്ക്കനുസരിച്ച് വാക്സിനേഷന്‍റെ എണ്ണവും വർധിച്ചേക്കാം: മുൻ ആരോഗ്യ സെക്രട്ടറി കെ സുജാത റാവു  വാക്സിനേഷന്‍  കൊവിഡ് വാക്സിന്‍  മുൻ ആരോഗ്യ സെക്രട്ടറി കെ സുജാത റാവു
വാക്‌സിന്‍ ലഭ്യതയ്ക്കനുസരിച്ച് വാക്സിനേഷന്‍റെ എണ്ണവും വർധിച്ചേക്കാം: മുൻ ആരോഗ്യ സെക്രട്ടറി കെ സുജാത റാവു

By

Published : Jun 24, 2021, 11:23 AM IST

ന്യൂഡൽഹി:വാക്സിനേഷനിലുണ്ടായ ഗണ്യമായ വർധനവ് വാക്സിനുകളുടെ ലഭ്യതയുമായി ബന്ധപ്പെട്ടതാണെന്ന് മുൻ ആരോഗ്യ സെക്രട്ടറി കെ സുജാത റാവു. ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നതായി റാവു ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കൊവിഡ് വാക്സിനുകളുടെ ലഭ്യതയ്ക്കനുസരിച്ച് വാക്സിനേഷന്‍റെ എണ്ണവും കൂടാം. എന്നിരുന്നാലും, അടുത്ത രണ്ട് മാസങ്ങളിൽ ഒരു ദിവസം ശരാശരി 40മുതൽ 50 ലക്ഷം വരെ വാക്സിനേഷൻ നൽകാെമന്ന് റാവു കൂട്ടിച്ചേർത്തു .

Also read: ശ്രീകാകുളത്ത് കൊവിഡ് മാനദണ്ഡം ലംഘിച്ച് സർക്കാരിന്‍റെ പൊതുയോഗം

തിങ്കളാഴ്ച മാത്രമായി രാജ്യത്ത് 88 ലക്ഷത്തിലധികം പേരാണ് വാക്സിനേഷന്‍ സ്വീകരിച്ചത്. പുതുതായി പരിഷ്കരിച്ച മാർഗ്ഗനിർദേശങ്ങൾ അനുസരിച്ച് 75 ശതമാനം വാക്സിനുകളും വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് കേന്ദ്രം നേരിട്ട് വാങ്ങും. കൂടാതെ 18നും 44 വയസ്സിനുമിടെ പ്രായമുള്ളവർക്ക് സൗജന്യ വാക്സിനേഷന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ശരിയായ ഏകോപനം മൂലമാണ് വിജയകരമായ വാക്സിനേഷന്‍ പ്രക്രിയയ്ക്ക് കാരണമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.

അതേസമയം വാക്സിനേഷന്‍ നയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 18നും 45 വയസ്സിനുമിടെ പ്രയാമുള്ളവർക്ക് വാക്സിനേഷന്‍ നൽകുന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. വാക്സിനേഷൻ കേന്ദ്രങ്ങൾ പോലും ആശയക്കുഴപ്പത്തിലാണെന്ന് മുതിർന്ന ആരോഗ്യ വിദഗ്ധനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗവുമായ ഡോ. വിനയ് അഗർവാൾ പറഞ്ഞു. പുതിയ കണക്കുകൾ പ്രകാരം ബുധനാഴ്ച 61,35,058 വാക്സിന്‍ ഡോസുകളാണ് രാജ്യത്ത് നൽകിയത് .

ABOUT THE AUTHOR

...view details