കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125-ാം ജന്മവാർഷികാഘോഷത്തിന്‍റെ ഭാഗമായി ആദ്ദേഹത്തിന്‍റെ പ്രതിമ ഇന്ത്യ ഗേറ്റിൽ സ്ഥാപിക്കുമെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി നേതാജിയുടെ ചെറുമകൻ ചന്ദ്ര കുമാർ ബോസ്. കൂടാതെ എല്ലാ മതങ്ങളേയും ഉൾക്കൊള്ളുന്ന നേതാജിയുടെ ആശയം പ്രായോഗികമായി കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
എല്ലാ മതങ്ങളെയും ഒന്നിച്ചു ചേർക്കുന്നതിൽ നേതാജി എപ്പോഴും വിശ്വസിച്ചിരുന്നു. വാസ്‌തവത്തിൽ, അദ്ദേഹം ആസാദ് ഹിന്ദ് ഫൗജിനെയും ആസാദ് ഹിന്ദ് സർക്കാരിനെയും നയിച്ചത് ആ രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിലാണ്. നമ്മൾ ആ മാതൃക പിന്തുടരുകയും രാജ്യത്തെ നിലവിലെ വിയോജിപ്പുകൾക്കും വർഗീയ രാഷ്‌ട്രീയങ്ങൾക്കെതിരെ പോരാടുകയും വേണം'. ചന്ദ്രകുമാർ ബോസ് പറഞ്ഞു.
എപ്പോഴും കൂട്ടായി മുസ്ലീങ്ങൾ
നേതാജിയുടെ ആസാദ് ഹിന്ദ് ഫൗജിന്‍റെ പ്രധാന കമാൻഡർമാരിൽ ഒരാളായ ഷാ നവാസ് ഖാൻ മുസ്ലീമായിരുന്നു. 1941 ജനുവരി 16-ന്, ജയിലിൽ നിന്ന് മോചിതനായതിനെത്തുടർന്ന് കൊൽക്കത്തയിലെ എൽജിൻ റോഡിലെ വീട്ടിൽ വീട്ടുതടങ്കലിലായിരുന്ന നേതാജി. അനന്തരവൻ സിസിർ ബോസിന്‍റെ സഹായത്തോടെ അഫ്‌ഗാനിസ്ഥാൻ, റഷ്യ വഴി ജർമ്മനിയിലേക്ക് രക്ഷപ്പെടാനായിരുന്നു അദ്ദേഹത്തിന്‍റെ പദ്ധതി.
രക്ഷപ്പെടാൻ പദ്ധതികൾ അതിസൂക്ഷ്മമായി ആസൂത്രണം ചെയ്ത നേതാജി ദിവസങ്ങൾക്കുമുമ്പ് താടി വളർത്തി. സംഭവ ദിവസം നേതാജി മുഹമ്മദ് സിയാവുദ്ദീൻ എന്ന ഇൻഷുറൻസ് ഏജന്‍റായി വേഷമിട്ടതാണ് രക്ഷപ്പെട്ടത്. കറുത്ത വസ്ത്രം ധരിച്ച് നേതാജി കാറിന്‍റെ പിൻസീറ്റിൽ ഇരുന്നെങ്കിലും വാതിലടച്ചില്ല. സിസിർ ഡ്രൈവറുടെ വാതിൽ അടച്ച ശബ്‌ദം കേട്ട് നേതാജിയെ നിരീക്ഷിച്ചിരുന്നവർ കാറിൽ ഒരാൾ മാത്രമേ കയറിയുള്ളു എന്ന് തെറ്റിദ്ധരിച്ചു.
രണ്ടാം ലോകമഹായുദ്ധ സമയത്ത് നേതാജി ജർമ്മനിയിൽ നിന്ന് പുറപ്പെട്ട് അന്തർവാഹിനിയിലൂടെ ജപ്പാനിലേക്ക് യാത്ര ചെയ്തു. ആ അപകടകരമായ യാത്രയിലും അദ്ദേഹത്തിന്‍റെ സഹായി ആബിദ് ഹസൻ എന്ന മുസ്ലീം ആയിരുന്നു. ഒടുവിൽ, 1945 മെയ് മാസത്തിൽ സൈഗോൺ എയർപോർട്ടിൽ നിന്നുള്ള അദ്ദേഹത്തിന്‍റെ നിഗൂഢമായ വിമാന യാത്രയിലും അദ്ദേഹത്തെ സഹായി ആയി കൂടെ ഉണ്ടായിരുന്നത് ഹബീബുർ റഹ്മാൻ എന്ന മുസ്ലീം ആയിരുന്നു.