അല്‍വാര്‍:രാജസ്ഥാനിലെ ഖേർലി പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടര്‍ ഭരത് സിങ്(54) ആണ് 26കാരിയെ ബലാത്സംഗം ചെയ്തത്. കുടുംബവഴക്ക് പരിഹരിക്കാനായി പൊലീസ് സഹായം തേടിയെത്തിയതായിരുന്നു യുവതി. പൊലീസ് സ്റ്റേഷനിലെ ഒരു മുറിയില്‍ വച്ച് മൂന്ന് ദിവസം യുവതിയെ ഭരത് സിങ് ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. മാര്‍ച്ച് 2,3,4 തിയതികളില്‍ തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്നാണ് പരാതി.
രാജസ്ഥാനിൽ പരാതി നല്കാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത എ.എസ്.ഐ അറസ്റ്റില്‍ - ബലാത്സംഗം
പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തതായി ഐജി പറഞ്ഞു.
രാജസ്ഥാനിൽ യുവതിയെ ബലാത്സംഗം ചെയ്തു; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ജയ്പൂർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ (ഐജി) ഹവ സിംഗ് ഗുമാരിയ, അൽവാർ പൊലീസ് സൂപ്രണ്ട് (എസ്പി) തേജസ്വിനി ഗൗതം എന്നിവർ സ്ഥലത്തെത്തി. പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തതായി ഐജി പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെങ്കിലും അതിന് അവര്‍ തയ്യാറായില്ല. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാമെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Mar 8, 2021, 12:41 PM IST