ബാലസോർ (ഒഡീഷ): ഒഡീഷയിലെ ബാലസോറിൽ സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20 ലധികം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ജില്ലയിലെ ബർഖുരി എംഇ സ്‌കൂളില്‍ ശനിയാഴ്‌ചയാണ് സംഭവം. 6, 7 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥികളെ ഉടൻ തന്നെ സോറോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; 20 ഓളം വിദ്യാർഥികൾ ചികിത്സയിൽ - വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ
ഒഡീഷയിലെ ബാലസോറിലെ ബർഖുരി എംഇ സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർഥികൾക്ക് തലവേദനയും വയറുവേദനയും അനുഭവപ്പെട്ടതോടെയാണ് ഭക്ഷ്യവിഷബാധയുടെ കാര്യം പുറത്തറിഞ്ഞത്. സംഭവം രക്ഷിതാക്കളിലും നാട്ടുകാരിലും പരിഭ്രാന്തി പരത്തി. ഇതേസമയം സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കുട്ടികളുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
വിവരമറിഞ്ഞ് സോറോ എൻഎസി ചെയർമാൻ മദാബ് ധാദയും ലോക്കൽ പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചികിത്സയിലുണ്ടായിരുന്ന രണ്ട് വിദ്യാർഥികളെ ബാലസോർ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്‌തിട്ടുണ്ട്. മറ്റ് വിദ്യാർഥികളുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും സോറോ നാക് ചെയർമാൻ മദ്ഹബ് ധാദ പറഞ്ഞു.