കൊൽക്കത്ത:മാള്‍ഡയില്‍കുടുംബത്തിലെ നാല് പേരെ കൊന്ന് താമസസ്ഥലത്ത് കുഴിച്ച്മൂടി പന്ത്രണ്ടാം ക്ലാസുകാരന്‍ ആസിഫ് മെഹ്ബൂബ് .പൊലീസ് സ്റ്റേഷനിൽ ആസിഫിന്‍റെ ജ്യേഷ്ഠനായ രാഹുൽ വിവരം അറിയിച്ചപ്പോളാണ് സംഭവം പുറത്തായത്. പൊലീസിന്‍റെ തുടർച്ചയായ ചോദ്യം ചെയ്യലിൽ ആസിഫ് മെഹ്ബൂബ് കുറ്റം സമ്മതിച്ചു.സഹോദരനെ പേടിച്ചാണ് വിവരം ആരോടും പറയാതിരുന്നതെന്ന് രാഹുൽ പൊലിസിനോട് പറഞ്ഞു. ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം.
Also read: വീണ്ടും അരുംകൊല ; പ്രണയാഭ്യർഥന നിരസിച്ചതിന് 21കാരൻ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു
കലിയാചക് നമ്പർ 3 ബ്ലോക്കിലെ ബിർനഗർ നിവാസിയും ആസിഫിന്‍റെ പിതാവുമായ 53 കാരനായ ജവാദ് അലി. കൃഷിക്കുപുറമെ ഇയാൾക്ക് രണ്ട് ഡമ്പറുകളും മറ്റ് ബിസിനസുകളും ഉണ്ടായിരുന്നു. കലിയാചക് പ്രദേശത്തെ കുപ്രസിദ്ധമായ അൻസാരി സംഘത്തിലെ അംഗമായിരുന്നു ജവാദ്. ഇളയ മകനായ ആസിഫ് മെഹ്ബൂബ് എന്ന അന്നൻ ഒരു പ്രാദേശിക സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു.അലക്സാൻ ബെവ, ഇറാ ബീബി എന്നിവരാണ് കൊല്ലപ്പെട്ടത്.
സെക്കൻഡറി പരീക്ഷയ്ക്ക് ശേഷം അന്നൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.പിന്നീട് നിരന്തരമായി പണം ആവശ്യപ്പെട്ട് പിതാവിനെ ശല്യം ചെയ്യുന്നത് പതിവായി. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ ശേഷം വിവിധതരം ഗാഡ്‌ജെറ്റുകൾ വാങ്ങാൻ പിതാവിനെ സമ്മർദ്ദത്തിലാക്കാൻ തുടങ്ങി. ഇതിനെത്തുടർന്നുള്ള കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.ആസിഫിനെ കലിയാചക് പൊലീസ് അറസ്റ്റ് ചെയ്തു.