കാഞ്ചീപുരം (തമിഴ്‌നാട്):പറന്തൂരിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം നിര്‍മിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്കെതിരെ കാഞ്ചീപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തം. വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി മൂല്യത്തേക്കാള്‍ കൂടുതല്‍ പണം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഗ്രാമവാസികളുടെ പ്രതിഷേധം. വിമാനത്താവളം തങ്ങള്‍ക്ക് ആവശ്യമില്ല എന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും കരിങ്കൊടി സ്ഥാപിച്ചുമായിരുന്നു കാഞ്ചീപുരം ജില്ലയിലെ ഏകനാപുരത്തും സമീപ പ്രദേശങ്ങളിലും പ്രതിഷേധം നടന്നത്.
പറന്തൂർ വിമാനത്താവള പദ്ധതിക്കെതിരെ കാഞ്ചീപുരത്ത് ശക്തമായ പ്രതിഷേധം - പറന്തൂരിലെ വിമാനത്താവളം
വലിയ വിമാനങ്ങളെ ഉൾക്കൊള്ളാനും ഒന്നിലധികം ടെർമിനലുകൾ സ്ഥാപിക്കാനും വ്യോമഗതാഗതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ആയി ഏകദേശം 4,700 ചതുരശ്ര അടി ഭൂമി പറന്തൂർ വിമാനത്താവളത്തിന് ആവശ്യമായി വരും എന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്‍റെ കണക്കു കൂട്ടല്‍.
വലിയ വിമാനങ്ങളെ ഉൾക്കൊള്ളാനും ഒന്നിലധികം ടെർമിനലുകൾ സ്ഥാപിക്കാനും വ്യോമഗതാഗതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ആയി ഏകദേശം 4,700 ചതുരശ്ര അടി ഭൂമി വിമാനത്താവളത്തിന് ആവശ്യമായി വരും എന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്‍റെ കണക്കു കൂട്ടല്‍. പ്രദേശത്തെ താമസക്കാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഉന്നതതല സാങ്കേതിക സമിതി രൂപീകരിക്കുമെന്ന് വ്യവസായ മന്ത്രി തങ്കം തെന്നരസു പറഞ്ഞിരുന്നു. സംസ്ഥാനത്തിന്‍റെ പുരോഗതിക്ക് വിമാനത്താവളം അനിവാര്യമാണെന്നും ഏറ്റെടുക്കുന്ന ഭൂമികൾക്ക് വിപണി മൂല്യത്തേക്കാൾ കൂടുതല്‍ വില നല്‍കുമെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി.
2008-ൽ യാത്രക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന ചെന്നൈ വിമാനത്താവളം ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ യഥാക്രമം 14, 12 ശതമാനം വളർച്ച രേഖപ്പെടുത്തിയതിന് ശേഷം, അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. 10 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ 20,000 കോടി രൂപ ചെലവിൽ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം പറന്തൂരിൽ സ്ഥാപിക്കുമെന്ന് ഓഗസ്റ്റ് 2 ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. രണ്ട് റൺവേകൾ, ടെർമിനൽ കെട്ടിടങ്ങൾ, ടാക്‌സിവേകൾ, ഏപ്രൺ, കാർഗോ ടെർമിനൽ, മറ്റ് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉള്‍ക്കാള്ളിച്ചാണ് വിമാനത്താവളം രൂപകല്‍പന ചെയ്യുക.