ഹൈദരാബാദ്:2021ലും ഇന്ത്യയിൽ പിടിമുറുക്കി പ്രകൃതിക്ഷോഭങ്ങൾ തുടരുകയാണ്. ഇപ്പോൾ ഇന്ത്യയുടെ തെക്കൻ തീരങ്ങളെയും തെരുവുകളെയും പിടിച്ചുകുലുക്കുന്നത് 'ടൗട്ടെ' എന്ന ചുഴലിക്കാറ്റാണ്. മ്യാൻമറാണ് ഈ ഭീകര ചുഴലിക്കാറ്റിന് ടൗട്ടെ എന്ന പേര് നൽകിയത്. ടൗട്ടെ എന്നത് ബർമീസ് ഭാഷയിൽ ഒരുതരം പല്ലിയുടെ പേരാണ്. ഉച്ചത്തിലുള്ള ശബ്‌ദം പുറപ്പെടുവിക്കുകയും ഇരുട്ടിലും കാണാൻ സാധിക്കുന്ന പ്രത്യേകതരം പല്ലികളാണ് ടൗട്ടെ.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ച 160 ചുഴലിക്കാറ്റുകളുടെ പേരുകളിൽ ഒന്നാണിത്. ലോകത്ത് 1500 ലധികം ഇനം ടൗട്ടെ പല്ലികളുണ്ട്. ഇവയുടെ പ്രത്യേകതരം ശബ്‌ദം കൊണ്ടാണ് ഇവയെ തിരിച്ചറിയുന്നത്. പക്ഷികൾക്ക് സമാനമായ ശബ്‌ദമാണ് ഇവ പുറപ്പെടുവിക്കാറുള്ളത്. ഇണകളെ ആകർഷിക്കുന്നതിനും ഭീതിയുള്ളപ്പോഴുമാണ് ഇവ ശബ്‌ദമുണ്ടാക്കുന്നത്.
READ MORE:അതിശക്തമായ മഴ, പ്രളയഭീതിയിൽ കേരളം
ചുഴലിക്കാറ്റുകൾക്ക് പേരുകൾ നൽകുന്നതെന്തിന്?
ഐക്യരാഷ്‌ട്രസഭയുടെ സാമ്പത്തിക, സാമൂഹിക കമ്മിഷൻ ഫോർ ഏഷ്യ, പസഫിക് സംഘടന(ഇഎസ്‌സിഎപി)യിലെ അംഗരാജ്യങ്ങൾക്ക് തങ്ങളുടെ രാജ്യങ്ങളിലെത്തുന്ന ചുഴലിക്കാറ്റുകൾക്ക് പേര് നിർദേശിക്കാം. ലോക കാലാവസ്ഥ സംഘടനയും ഐക്യരാഷ്‌ട്രസഭയുടെ പാനലും ചേർന്നാണ് പേര് തീരുമാനിക്കുക. 2004ൽ തായ്‌വാൻ 'ഉംപുൻ' എന്ന പേര് നിർദേശിച്ചിരുന്നു. ആ വർഷം തന്നെ എട്ട് രാജ്യങ്ങൾ ചേർന്ന് 64 പേരുകൾ നിർദേശിച്ചു. എന്നാൽ ഉംപുൻ പട്ടികയിലെ അവസാന പേരായിരുന്നു. 2018ൽ അഞ്ച് രാജ്യങ്ങൾകൂടി ഇഎസ്‌സിഎപിയുടെ അംഗങ്ങളായി.
ചുഴലിക്കാറ്റിന് പേരുകൾ നൽകുന്നത് നമ്പർ നൽകുന്നതിനേക്കാൾ ആളുകൾക്ക് ഓർത്തിരിക്കാൻ എളുപ്പമാണ്. ഇത് സാധാരണക്കാർ, ശാസ്‌ത്രജ്ഞർ, മാധ്യമങ്ങൾ, ഡിസാസ്റ്റർ മാനേജർമാർ എന്നിവർക്കും സഹായകമാണ്. മാത്രമല്ല ആശയവിനിമയം എളുപ്പത്തിലാക്കുന്നതിനും, ദുരന്ത തയ്യാറെടുപ്പുകൾക്കും, ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും ഇത്തരത്തിലുള്ള പേരുകൾ സഹായിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതിയിലാണ് ചുഴലിക്കാറ്റുകൾക്ക് പേരുകൾ നൽകുന്ന രീതി ആരംഭിച്ചത്.
READ MORE:ലക്ഷദ്വീപിൽ കനത്ത കാറ്റും മഴയും; കടലാക്രമണം രൂക്ഷം